HOME
DETAILS

കര്‍ഷക ദിനാചരണം നടത്തി

  
backup
August 18 2017 | 06:08 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 


മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിലുള്ള കര്‍ഷകദിനം മുന്‍ എം.എല്‍.എ ബാബു പോള്‍ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരെ പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ് ആദരിച്ചു. വൈസ് പ്രസിഡന്റ് എം.പി.ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വാളകത്ത് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍. അരുണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു വെളിയത്ത് സ്വാഗതം പറഞ്ഞു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്‍സണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പര്‍മാരായ ബാബു ഐസക്, ഒ.സി. ഏലിയാസ് എന്നിവര്‍ മികച്ച കര്‍ഷകരെ ആദരിച്ചു.
ആവോലി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ വിവിധസ്ഥാപനങ്ങളുടെ സഹകരണത്തോടെ കര്‍ഷകദിനം ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി. എന്‍. വര്‍ഗീസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എം. ഹാരിസ് കര്‍ഷകരെ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു.
മഞ്ഞള്ളൂരില്‍ പഞ്ചയത്ത് പ്രസിഡന്റ് ജോസ് പെരുമ്പിള്ളി കുന്നേല്‍ ഉദ്ഘാടനം ചെയ്തു. മഞ്ഞളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രിസിഡന്റ് രാജശ്രി അനില്‍ അധ്യക്ഷത വഹിച്ചു, പഞ്ചായത്തിലെ വിവിധ ഇനത്തില്‍ മികച്ച കര്‍ഷകരായി ബിജി മുള്ളന്‍കുഴി, രമണന്‍ മലയാറ്റുതടത്തില്‍, വിജയന്‍ പാട്ടത്തില്‍ , ജസ്റ്റിന്‍, കൂട്ടപ്പന്‍ പാലഴി , വാസന്തി സാബു, ആരോമല്‍ രാജേഷ് തുടങ്ങിയവരെ ആദരിച്ചു.
ആരക്കുഴ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഓമന മോഹനന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിബി കുര്യാക്കോ, സാബു പോതൂര്‍, റാണി ജെയ്‌സണ്‍, വാര്‍ഡ് മെമ്പര്‍ സി.എച്ച്. ജോര്‍ജ് എന്നിവര്‍ മികച്ച കര്‍ഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ചിന്നമ്മ ഷൈന്‍ മുഖ്യപ്രഭാഷണം നടത്തി.
മാറാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്‍ അധ്യക്ഷത വഹിച്ചു.
കൂത്താട്ടുകുളം: പഴയകാല കര്‍ഷകവിളകളുടെ പ്രദര്‍ശനമൊരുക്കി കൂത്താട്ടുകുളം ഗവ യു പി സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബ് നടത്തിയ കാര്‍ഷിക ദിനാചരണം ശ്രദ്ധേയമായി. കൊടംപുളി, വാളന്‍പുളി തുടങ്ങി വിവിധയിനം പുളികള്‍, പപ്പായകള്‍, നാലിനം ചേമ്പുകള്‍, വിവിധ ഇലക്കറികള്‍, ചേന, നാടന്‍ മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്, കാച്ചില്‍, ഇഞ്ചി, വിവിധ ഇനം കപ്പ,കച്ചോലം, മഞ്ഞള്‍ തുടങ്ങി നൂറോളം ഇനം പ്രദര്‍ശത്തിലുണ്ടായിരുന്നു. ചടങ്ങ് നഗരസഭ വിദ്യാഭ്യാസ സമിതി അധ്യക്ഷന്‍ സിഎന്‍ പ്രഭകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോമോന്‍ കുര്യാക്കോസ് അധ്യക്ഷനായി. കര്‍ഷകന്‍ രാധാകൃഷ്ണന്‍, കര്‍ഷക തൊഴിലാളി ടി.എ മാധവി, കുട്ടി കര്‍ഷകരായ അതുല്യ ഹരി, കഷ്ണപ്രിയ ഷാജി, റാഹുല്‍ റെജി, യദുദേവ് വിനില്‍ എന്നിവരെ കൗണ്‍സിലര്‍ പി.സി ജോസ് ആദരിച്ചു.
കോതമംഗലം: പല്ലാരിമംഗലം കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു അധ്യക്ഷനായി. പഞ്ചായത്തിലെ വിവിധ തലങ്ങളിലുള്ള മികച്ച കര്‍ഷകരെ ആദരിച്ചു.
പിണ്ടിമന ഗ്രാമപഞ്ചായത്ത്, സഹകരണ സംഘങ്ങള്‍, ക്ഷീരസംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്ത് ഹാളില്‍ കര്‍ഷക ദിനാചരണവും വിവിധമേഖലകളിലുള്ള മികച്ച കര്‍ഷകരെ ആദരിക്കലും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സണ്‍ ദാനിയേല്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സണ്ണി പൗലോസ് മികച്ച കര്‍ഷകരെ ആദരിച്ചു. കൃഷി ഓഫിസര്‍ ജിജി ജോബ് സ്വാഗതവും കൃഷിഅസിസ്റ്റന്റ് വി.കെ ജിന്‍സ് നന്ദിയും പറഞ്ഞു.
വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ വാരപ്പെട്ടി, കോഴിപ്പിളളി എന്നി സര്‍വീസ് സഹകരണ ബാങ്കുകള്‍, കാര്‍ഷിക വികസന സമിതി, വിവിധ കര്‍ഷക സമിതികള്‍, കര്‍ഷക ഗ്രൂപ്പുകള്‍, കര്‍മ്മ സേന, കുടുംബശ്രീ എന്നിവയുടെയെല്ലാം സഹകരണത്തോടെ കര്‍ഷക ദിനാഘോഷം വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളില്‍ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം കര്‍ഷക ദിനാഘോഷം ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട മികച്ച മാതൃക കര്‍ഷകരായ എം എം വര്‍ക്കി മംഗലത്ത്, പി പി വര്‍ഗ്ഗീസ് ,പാറേക്കാട്ട്, മുഹമ്മദ്, ഈറക്കല്‍, ജെയിംസ് ആറ്റാന്‍ ചേരി, വത്സ ഗോപി കളപ്പുരയ്ക്കല്‍, ഗോപാലന്‍, മോളേല്‍, തങ്കപ്പന്‍, നാവള്ളില്‍, മാസ്റ്റര്‍ എല്‍ദോസ് മാത്യു എന്നിവരെ ആദരിച്ചു.
വെണ്ടുവഴി ഗവ. എല്‍.പി സ്‌കൂളില്‍ കര്‍ഷക ദിനമായി ആചരിച്ചു. കുട്ടികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.എസ് റഷീദ്, അധ്യാപകരായ സാജിത ബീവി, സലീം പി.എ എന്നിവര്‍ നേതൃത്വം നല്‍കി.
മരട്: നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനാഘോഷങ്ങളടെ ഭാഗമായി കര്‍ഷക ദിന റാലി, കാര്‍ഷിക വിള പ്രദര്‍ശനം, കാര്‍ഷിക സെമിനാര്‍, കര്‍ഷകദിന സമ്മേളനം എന്നിവ നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനീല സിബി സമ്മേളനം ഉദ്ഘാടനം ചെയ്തു.
മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ അബ്ദുള്‍ ജബ്ബാര്‍ പാപ്പന അധ്യക്ഷനായി. വിവിധ മേഖലകളിലെ മികച്ച കര്‍ഷകരായ കെ.കെ പുരുഷന്‍ ( തെങ്ങ് കൃഷി) ടി.എം മാത്യു (പച്ചക്കറി കൃഷി ), അനാര്‍ അബ്ദുള്‍ സമദ് (വാഴ കൃഷി ) പി.എ നിധീഷ് (ജൈവ കൃഷി ), കോയക്കുട്ടി(സമ്മിശ്ര കൃഷി), ഷംല സിദ്ധീക് (വനിത കര്‍ഷക ), വിഷ്ണു പ്രസാദ് (യുവ കര്‍ഷക ) ടി എം.അഷ്‌റഫ് എന്നിവരെ ആദരിച്ചു.
ആലുവ: കീഴ്മാട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ അബ്ദുള്‍ മുത്തലീബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എ രമേശ് അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി ചെയര്‍മാന്‍ ടി.കെ. മോഹനന്‍ മുഖ്യാതിഥിയായിരുന്നു.

കര്‍ഷക ദിനത്തില്‍ കരനെല്‍ കൃഷിയുമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

മൂവാറ്റുപുഴ: കര്‍ഷക ദിനത്തില്‍ കരനെല്‍ കൃഷിയുമായി മൂവാറ്റുപുഴ ഗവണ്‍മെന്റ് ഈസ്റ്റ് ഹൈസ്‌കൂള്‍. കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് സ്‌കൂള്‍ മുറ്റത്ത് കരനെല്‍ കൃഷി ആരംഭിച്ചത്.
കുട്ടികളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പഠിക്കുന്നതിനുമാണ് സ്‌കൂള്‍ ഹരിത ക്ലബ്ബിന്റെയും പി.ടി.എയുടെയും ആഭിമുഖ്യത്തിലാണ് കൃഷി ആരംഭിച്ചത്.
കുട്ടികള്‍ ആലപിച്ച കൊയ്ത്ത് പാട്ടിന്റെ താളമേളത്തോടെയാണ് വിത്ത് വിതച്ചത്. കരനെല്‍ കൃഷിക്ക് പുറമെ തക്കാളി, വെണ്ട, വഴുതന, ഇഞ്ചി, മുളക്, പുതിന, മല്ലി, ചോളം എന്നിവയുടെ കൃഷിയും ആരംഭിച്ചു. സ്‌കൂളില്‍ നടന്ന കര്‍ഷക ദിനാചരണം വാര്‍ഡ് കൗണ്‍സിലര്‍ കെ.എ.അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം ഹാരിസ് കര്‍ഷക ദിന സന്ദേശം നല്‍കി. മുതിര്‍ന്ന കര്‍ഷകനായ അയ്യപ്പന്‍ ചേട്ടനെ ചടങ്ങില്‍ കൗണ്‍സിലര്‍ കെ.എ.അബ്ദുല്‍ സലാം ആദരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago