ജില്ലാ രൂപീകരണം: ഓര്‍മ പുതുക്കി ഗൗരിയമ്മ
ആലപ്പുഴ: ആലപ്പുഴ ജില്ല രൂപികരിച്ച് ആറുപതാണ്ട് പിന്നിട്ടിട്ടും ജില്ല വികസനത്തില്‍ പിന്നിലാണന്ന് ജില്ല രൂപീകരണത്തിന് ഉത്തരവ് ഇട്ട കെ.ആര്‍ ഗൗരിയമ്മ പറഞ്ഞു.
ആലപ്പുഴ ജില്ലാ രൂപീകരണത്തിന്റെ ആറുപതാമത് വാര്‍ഷി ആഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ച് ക്ലബിന്റെ നേതൃത്വത്തില്‍ ഗൗരിയമ്മയുടെ വസതിയില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അവര്‍.
മലഞ്ചരക്ക് വ്യാപാരവും കയര്‍ വ്യവസായ ഉള്‍പ്പെടെ ജില്ലയുടെ പുരോഗതി പ്രതീക്ഷിച്ചിരുന്നു.
ഈ മേഖലനാ മാവിശേഷമായി ഇപ്പോള്‍ ടൂറിസത്തിലൂടെ വമ്പന്‍മാര്‍ പണം കൊയ്യുന്നു. ചില തൊഴില്‍ അതുമായി ബന്ധപ്പെട്ട് കഴിയുന്നവര്‍ കഞ്ഞി കുടിക്കുന്ന ഇതൊന്നും അല്ല പ്രതിക്ഷിക്കുന്നത്. തൊഴില്‍ ശാലകള്‍ ഉണ്ടാകണം പുതുതായി എന്ത് ഉണ്ടായി 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസം 11 .മണി 4 മിനിറ്റ് ഉള്ളപ്പോഴാണ് ജില്ല രൂപീകരണത്തിന് ഉത്തരവ് ഇട്ടതെന്ന് ഗൗരിയമ്മ ഓര്‍മ്മിപ്പിച്ചു .
ഉത്തരവ് വൈകുന്നേരമാണ് ഇട്ടതെന്ന മാധ്യമ പ്രചരണം തെറ്റാണ് ജില്ല രൂപീകരണത്തിന് എന്നെ സമീപിച്ച വി.എസ്.വി സുബ്ബ അയ്യര്‍. പാത്ഥ് സാരഥി എ.ആര്‍ സുലൈമാന്‍ സേഠ് എന്നിവര്‍ ഉണ്ടായിരുന്നു .
ജില്ല രൂപീകരണത്തിന്റെ വാര്‍ത്ത അന്ന് പ്രസിദ്ധീകരിച്ച ദീനബന്ധു പത്രത്തിന്റെ പ്രതിനിധി പി.നാരായണപിള്ള അന്നത്തെ വാത്ത പ്രസിദ്ധീകരിച്ച പത്രം ഗൗരിയമ്മയെ വായിച്ച് കേള്‍പ്പിച്ചു.എ ബി.സി.യുടെ പ്രസിഡന്റ് വി.ജി.വിഷ്ണു ഗൗരിയമ്മയെ പൊന്നാട അണിയിച്ചു ജനറല്‍ സെക്രട്ടറി. സി.വി മനോജ് കുമാര്‍ ട്രഷറര്‍.കെ.നാസര്‍.ഹരികുമാര്‍വാലേത്ത്. ആനന്ദ് ബാബു. അഡ്വ.പി.എ അസ്ലം.പി.എ.കുഞ്ഞുമോന്‍.ഹരീന്ദ്രബാബു .സോജി.ബാബു അത്തി പൊഴി എന്നിവര്‍ ഗൗരിയമ്മക്ക് ആശംസകള്‍ കൈമാറി. ജില്ല കൂടുതല്‍ പ്രകാശികട്ടെ എന്ന് പറഞ്ഞ കൊണ്ട് ദീപം തെളിയിച്ചു ഗൗരിയമ്മ. തുടര്‍ന്ന് എ.ബി.സി പ്രവത്തകരും ഗൗരിയമ്മയോടൊപ്പം ദീപം തെളിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."