അര്‍റഹ്്മ ചാരിറ്റബിള്‍ സൊസൈറ്റി പാര്‍പ്പിട സമുച്ചയ താക്കോല്‍ദാനം നാളെ
ചേര്‍ത്തല: അരൂര്‍ നിയോജക മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അര്‍റഹ്മ ചാരിറ്റബില്‍ സൊസൈറ്റി 12 കുടുംബങ്ങള്‍ക്കു കിടപ്പാടമൊരുക്കുന്നു. അരൂര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തിയായ മൂന്നു നില ഫ്‌ളാറ്റാണ് താമസത്തിനായി നല്‍കുന്നത്.
താക്കോല്‍ദാനവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. മൂന്നു വര്‍ഷമായി നിയോജകമണ്ഡലത്തിലെ അവശതയനുഭവിക്കുന്നവര്‍ക്കായി അര്‍റഹ്മ പ്രവര്‍ത്തിക്കുന്നു.
പൊതു ജനാരോഗ്യ രംഗത്ത് സൗജന്യ ചികിത്സ ഒരുക്കിയായിരുന്നു സേവനപാതയിലെ തുടക്കമെന്ന് പ്രസിഡന്റ് അബ്ദുള്ളഹാജി പറഞ്ഞു. വിധവകളും അഗതികളുമായവര്‍ക്കു പ്രാധാന്യം നല്കിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.
19നു 10.30നു ചന്തിരൂര്‍ പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനവും വീടുകളുടെ താക്കേല്‍ദാനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. എ.എം.ആരിഫ് എം.എല്‍.എ അധ്യക്ഷനാകും. മന്ത്രി പി.തിലോത്തമന്‍ മുഖ്യാതിഥിയാകും. രണ്ടാം ഘട്ട പാര്‍പ്പിട പദ്ധതി ഉദ്ഘാടനവും ആദ്യ ഫണ്ട് ഏറ്റുവാങ്ങലും കെ.സി.വേണുഗോപാല്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിക്കും. വൈസ് പ്രസിഡന്റ് അഹമ്മദുല്‍ കബീര്‍, സെക്രട്ടറി എം.മുഹമ്മദ് കുഞ്ഞ്, പി.കെ.മിര്‍സാദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."