HOME
DETAILS
MAL
രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന്
backup
August 18 2017 | 07:08 AM
ചെങ്ങന്നുര്‍ :രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണമെന്ന് ചെങ്ങന്നൂര്‍ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാര്‍ ആവശ്യപ്പെട്ടു.
കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള് കര്‍ഷകരോട് വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഘലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മി റ്റി സംഘടിപ്പിച്ച കര്‍ഷക രക്ഷാ സമ്മേളനം തിരുവന്‍വണ്ടൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
അദ്ദേഹം .നിയോജക മണ്ഡലം പ്രസിഡന്റ്: ജോജി ചെറിയാന് അദ്ധ്യക്ഷനായി.
ഡി.ഡി സി ജനറല്‍ സെക്രട്ടറിമാരായ ചാര്‍ലി ഏബ്രഹാം ,തോമസ് ചാക്കോ ,ഏ.ആര് വരദരാജന് നായര്‍ ,അഡ്വ.ഹരികുമാര്‍ ബി ബിന്‍ മാമന്, അഡ്വ: കെ.വേണുഗോപാല്‍, സിബി സജി, ശ്രീകുമാര്‍, സജി വള്ളിയില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."