ബി.ഡി.ജെ.എസ് എന്‍.ഡി.എയ്‌ക്കൊപ്പം നില്‍ക്കാമെന്ന് വാക്ക് നല്‍കിയിട്ടില്ലെന്ന് തുഷാര്‍ വെള്ളാപള്ളി
ആലപ്പുഴ: ബി.ഡി.ജെ.എസ് ഒരു സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടിയാണെന്നന്നും എക്കാലവും എന്‍.ഡി.എയ്‌ക്കൊപ്പം നില്‍ക്കാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്നും ബി.ഡി.ജെ.എസ് ദേശീയ അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ആലപ്പുഴയില്‍ നടന്ന ബി.ഡി.ജെ.എസ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ട് ആരുടെ കയ്യിലാണോ അവരുടെ പുറകെ ഓടുന്ന കാലമാണിത്. ഇതിന് ഒരുമുഴം മുന്നെ സഞ്ചരിക്കാന്‍ ബി.ഡി.ജെ.എസിന് കഴിയണം. നിലവില്‍ രാജ്യമൊട്ടാകെ എന്‍.ഡി.എ നേട്ടം കൊയ്യുകയാണ്. ത്രിപുര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എന്‍.ഡി.എയുടെ കയ്യിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ മുന്നേറ്റത്തിനൊപ്പം ബി.ഡി.ജെ.എസും വളരണം.
കേരളത്തില്‍ ബി.ഡി.ജെ.എസിന് വലിയ സാദ്ധ്യതകളാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ ജനമനസില്‍ ബി.ഡി.ജെ.സിനുള്ള സ്ഥാനമാണ് കാണിക്കുന്നത്.
ചിട്ടയോടെയുള്ളപ്രവര്‍ത്തനം വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്നും തുഷാര്‍ പറഞ്ഞു.
ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഷാജി എം. പണിക്കര്‍ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ എ.ജി. തങ്കപ്പന്‍,സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി. ഗോപകുമാര്‍, ടി.വി. ബാബു, കെ.കെ. മഹേശന്‍, സംസ്ഥാന സെക്രട്ടറിമാരായ സുരേഷ്ബാബു, പി.ടി. മന്മഥന്‍, പി.എസ്.എന്‍ ബാബു, പി.എസ്. രാജീവ്, അഡ്വ. സിനില്‍ മുണ്ടപ്പള്ളി, അഡ്വ. രാജേഷ് ചന്ദ്രന്‍, സന്തോഷ് ശാന്തി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."