സര്‍ക്കാരുകള്‍ ആശുപത്രിക്കു സഹായം നല്‍കുന്നില്ല: എ.കെ ആന്റണി
ചേര്‍ത്തല: സംസ്ഥാനത്തു മാറിമാറിവരുന്ന സര്‍ക്കാരുകള്‍ താലൂക്ക് ആശുപത്രിയുടെ വികസനത്തിനു കാര്യമായ സംഭാവനകള്‍ നല്കാത്തതു ദുഖകരമാണെന്ന് മുന്‍കേന്ദ്രമന്ത്രി എ.കെ.ആന്റണി പറഞ്ഞു. ആശുപത്രിയില്‍ തന്റെ എം.പി ഫണ്ടില്‍ നിന്നുള്ള തുകവിനിയോഗിച്ചു നിര്‍മ്മിച്ച ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനപ്രതിനിധികള്‍ നല്കുന്ന ഫണ്ടുപയോഗിച്ചുള്ള വികസനം മാത്രമാണിവിടെ നടക്കുന്നത്. ഇതിനു മാറ്റം വരുത്തി സര്‍ക്കാരിന്റെ ഇടപെടലുണ്ടാകണം. ഡയാലിസിസ് യൂണിറ്റ് അഞ്ചുയൂണിറ്റ് കൂടി ആരംഭിക്കുന്നതിനു 50 ലക്ഷം കൂടി അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.സി.വേണുഗോപാല്‍ എം.പി അധ്യക്ഷനായി.ഡയാലിസിസ് ചാരിറ്റികൂപ്പണ്‍ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.നഗരസഭ ചെയര്‍മാന്‍ ഐസക്ക്മാടവന,ശ്രീലേഖാനായര്‍,ജില്ലാ പ്ലാനിംഗ് ഓഫീസര്‍ രാജേന്ദ്രന്‍,വി.ടി.ജോസഫ്,പി.ഉണ്ണികൃഷ്ണന്‍,എന്‍.ആര്‍.ബാബുരാജ്,ഡി.ജ്യോതിസ്,സി.കെ.ഷാജിമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."