ഇനി സ്ത്രീകളുടെ പഞ്ചവാദ്യവും
എടപ്പാള്‍: സ്ത്രീ ശാക്തീകരണത്തിന്റെ ആധുനിക കാലത്ത് എടപ്പാളില്‍ സ്ത്രീകളുടെ പഞ്ചവാദ്യസംഘം ഒരുങ്ങുന്നു. പെരുമ്പറമ്പ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പുനര്‍ജ്ജനി വനിതാ കൂട്ടായ്മയിലെ സ്ത്രീകളുടെ നേതൃത്വത്തിലാണ് പഞ്ചവാദ്യ പരിശീലനം നടത്തുന്നത്. ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്റെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്. വിദ്യാരംഭ ദിനത്തില്‍ പെരുമ്പറമ്പ് മഹാദേവക്ഷത്രത്തില്‍ അരങ്ങേറാന്‍ കഴിയും വിധമാണ് പരിശീലനം പുരോഗമിക്കുന്നത്. വാദ്യലോകത്ത് ആദ്യമായി 201 കലാകാരന്‍മാരെ അണിനിരത്തി വാദ്യപ്രണവം എന്ന പേരില്‍ പഞ്ചവാദ്യ പ്രദര്‍ശനം നടത്തിയതിലൂടെയാണ് സോപാനം ലിംകാബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിക്കുന്നത്.തുടര്‍ന്ന് ചരിത്രത്തിലാദ്യമായി 101 പേരെ അണിനിരത്തി ഒരുക്കിയ തായമ്പക പ്രദര്‍ശനവും ശ്രദ്ധേയമായി. വാദ്യകലകള്‍ക്കായി ഒരു സര്‍വകലാശാല മലബാറില്‍ വളര്‍ത്തികൊണ്ടുവരിക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന സോപാനത്തിന് മലപ്പുറം,പാലക്കാട്,തൃശ്ശൂര്‍ ജില്ലകളിലായി 20ശാഖകളും അതില്‍ പഠനം നടത്തുന്ന 850ല്‍ അധികം വിദ്യാര്‍ഥികളും ഉ@ണ്ട്. ഇതിന് പുറമെ വാദ്യോപകരണ നിര്‍മാണ യൂനിറ്റും സോപാനത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ച് വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."