കാമുകനുമൊത്ത് വിവാഹത്തിനെത്തിയ വീട്ടമ്മയെ വീട്ടുകാര്‍ പിടികൂടി
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വിവാഹം ചെയ്യാന്‍ കാമുകനുമൊന്നിച്ചു എത്തിയ ഭര്‍തൃമതിയായ യുവതിയെ കയ്യോടെ പിടികൂടി.
വിവാഹ ശേഷം നിമിഷങ്ങള്‍ക്കുള്ളില്‍ പെണ്‍കുട്ടി താലി ഊരി നല്‍കിയ വിവാദം കെട്ടടങ്ങുന്നതിന് മുന്‍പാണ് ക്ഷേത്ര നടയില്‍ പുതിയ സംഭവം അരങ്ങേറിയത്. ഒരു മാസം മുന്‍പ് 6 വയസുള്ള ആണ്‍കുട്ടിയുമായി യുവതി കാമുകന്റെ കൂടെ ഒളിച്ചോടിയിരുന്നു.
ഇന്ന് ഗുരുവായൂരില്‍ വെച്ച് ഇരുവരും വിവാഹിതരാകും എന്ന സൂചന ലഭിച്ചതോടെയാണ് പാലക്കാട് ഉള്ള യുവതിയുടെ അച്ഛനും കുടുംബവും ഗുരുവായൂരില്‍ എത്തിയത് . ക്ഷേത്ര കുളത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് വെച്ച് യുവതിയെയും കാമുകനെയും യുവതിയുടെ അച്ഛന്‍ കണ്ടെത്തി.
ബന്ധുക്കളെ കണ്ട യുവതി ശ്രീഹരി ജംഗ്ഷനിലെ ഓട്ടോറിക്ഷയില്‍ കയറി രക്ഷപെടാന്‍ ശ്രമം നടത്തി. ബഹളം കണ്ട് നാട്ടുകാര്‍ കൂടിയപ്പോള്‍ അവിടെയുള്ള ക്ഷേത്ര സുരക്ഷ ജീവനക്കാരന്‍ പൊലിസിനെ വിളിക്കാന്‍ ശ്രമിച്ചു.
വിഷയം കൈ വിട്ടു പോകുമെന്ന് കണ്ട യുവതി മാതാ പിതാക്കളോടൊപ്പം പോകാന്‍ തയ്യാറാണെന്ന് പറഞ്ഞു.
തുടര്‍ന്ന് യുവതിയും ബന്ധുക്കളും ക്ഷേത്രത്തിന്റെ കിഴക്കേ നടയിലേക്ക് യാത്രയായി.
ക്ഷേത്ര നടയിലെ തിരക്കിനിടയില്‍ കുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിച്ചു യുവതി തന്ത്രപരമായി വീണ്ടും മുങ്ങി.
പാലക്കാട് ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്നവരാണ് യുവതിയും കാമുകനും.
പൊലിസ് എത്തി ഇരുവരെയും സ്റ്റേഷനിലേയ്ക്ക് കൊണ്ട് പോകുകയോ കേസ് എടുക്കകയോ ചെയ്താല്‍ അത് ജോലിയെ ബാധിക്കുമെന്ന് ഭയന്നാണ് സുരക്ഷ ജീവനക്കാരന്‍ പൊലിസിനെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി അതിന് തടയിട്ടത്.
ഒരു മാസത്തിനുള്ളില്‍ യുവതിയും ഭര്‍ത്താവുമായുള്ള വിവാഹ ബന്ധം രേഖാമൂലം അവസാനിപ്പിക്കുമെന്ന് കാമുകന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."