മഞ്ഞള്‍ കൃഷിയില്‍ വ്യത്യസ്ത പരീക്ഷണവുമായി സെബീന നസീര്‍
കയ്പമംഗലം: മഞ്ഞള്‍ കൃഷിയില്‍ വ്യത്യസ്ഥത പരീക്ഷിച്ച് വിജയം കാത്തിരിക്കുകയാണ് ചെന്ത്രാപ്പിന്നി ഹൈസ്കൂളിന് സമീപം താമസിക്കുന്ന വലിയകത്ത് സെബീന നസീര്‍.
വിദേശത്ത് ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടമ്മ ആറുവര്‍ഷം മുമ്പ് നാട്ടിലെത്തിയതോടെ ഒഴിവുസമയം ഉപയോഗപ്പെടുത്താനാണ് കൃഷി ആരംഭിച്ചത്.
പാട്ടത്തിനെടുത്ത ഇരുപത്തഞ്ച് സെന്റ് സ്ഥലത്താണ് കൃഷിയിലെ പരീക്ഷണങ്ങള്‍. പച്ചക്കറികളിലെ വ്യത്യസ്ഥ ഇനങ്ങള്‍ പരീക്ഷിച്ച ഇവര്‍ കഴിഞ്ഞ വര്‍ഷം അറുപത്തിനാല് തരം പച്ചമുളകുകള്‍ മാത്രം കൃഷി ചെയ്ത് ശ്രദ്ധേയയായിരുന്നു.
ഇക്കുറി നാലുതരം മഞ്ഞളുകളും ഇഞ്ചിയുമാണ് പരീക്ഷിക്കുന്നത്. കറിയില്‍ ഉപയോഗിക്കുന്ന മഞ്ഞള്‍ കൂടാതെ വിപണിയില്‍ വന്‍ വിലയുള്ള കസ്തൂരി മഞ്ഞള്‍, പ്രതിഭ മഞ്ഞള്‍,
കരിമഞ്ഞള്‍ എന്നിവയും വയനാടന്‍ ഇഞ്ചിയും കൃഷി ചെയ്യുന്നു. മാര്‍ക്കറ്റില്‍ യഥാക്രമം കിലോക്ക് നാനൂറ് രൂപ, ഇരുനൂറ് രൂപ, ആറായിരം രൂപ എന്നിങ്ങനെ വിലയുള്ളവയാണിവ. മഞ്ഞള്‍ ഇനങ്ങള്‍ കണ്ണൂരിലെ ഏഴിമലയില്‍ നിന്നും ഇഞ്ചി വയാനാട്ടില്‍ നിന്നുമാണ് സംഘടിപ്പിച്ചത്. എല്ലുപൊടിയും പച്ചിലകളും അടക്കമുള്ള ജൈവ വളമാണ് സെബീന കൃഷിക്ക് ഉപയോഗിക്കുന്നത്. വൃശ്ചികത്തില് വിളവെടുക്കാന്‍ ഉദ്ദേശിക്കുന്ന മഞ്ഞള്‍ കൃഷി മുന്‍ കൃഷികളെ പോലെ മികച്ച ലാഭം നല്‍കും എന്ന ഉറച്ച വിശ്വാസത്തിലാണ് സെബീന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."