കറുകപുത്തൂരില്‍ കഞ്ചാവ് വില്പന വ്യാപകം
കൂറ്റനാട്: കറുകപുത്തുര്‍ ടൗണ്‍, പള്ളിപ്പാടം, ഇട്ടോണം, അകിലാണം, ചാഴിയാട്ടിരി മേഖലയില്‍ വ്യാജമദ്യ, കഞ്ചാവ് മാഫിയകളുടെ ഭീഷണിയിലാണ്. കഴിഞ്ഞ ആഴ്ച തിരുമിറ്റക്കോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.എം. രാജേഷിനു നേരെ രണ്ടു ദിവസം തുടര്‍ച്ചയായി കയ്യേറ്റം നടത്തിയ ഒരാള്‍ ഇപ്പോള്‍ റിമാന്റിലാണ്.
രാജേഷിനെ തോട്ടത്തില്‍ വച്ചും പള്ളിപ്പടിക്കു സമീപം വച്ചുമായിരുന്നു കഞ്ചാവ് മാഫിയകളുടെ ആക്രമണം.
യാതൊരു മുന്‍ വൈരാഗ്യവുമില്ലെന്ന് രാജേഷ് പറഞ്ഞു. കഞ്ചാവുമാഫിയകള്ക്കെതിരേ പൊലിസിനു വിവരം നല്‍കുന്നതിന്റെ പകയാണെന്നു കരുതുന്നതായും രാജേഷ് പറയുന്നു. മേഖലയിലെ കഞ്ചാവ് മദ്യമാഫിയകളില് വിദ്യാര്‍ഥികളടക്കമുള്ള ചെറുപ്പക്കാര്‍ കണ്ണികളാണന്നാണ് സൂചന. കഴിഞ്ഞ ആഴ്ചയില്‍ കൂറ്റനാട് നിന്നും വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തുന്നതിനിടെ ഒരു വിദ്യാര്‍ഥിയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
തൃത്താല മേഖലയിലെ സ്കൂള്‍ പരിസരങ്ങില് കഞ്ചാവ് എത്തിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവര്‍ക്കെതിരേ ആരെങ്കിലും പ്രതികരിച്ചാല്‍ അവര്‍ ആരായാലും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും ഒരുക്കുന്ന രീതിയാണന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."