ഡോക്ടര്‍ കുത്തിവെപ്പിനു പോവും; രോഗികള്‍ നേരത്തെ എത്തണം
അരീക്കോട്: രോഗ ശമനത്തിന് ചികില്‍സ തേടി കീഴുപറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്നെങ്കില്‍ നേരത്തെ അതിരാവിലെ തന്നെ എത്തിക്കോളണം. നേരം വൈകി എത്തിയാല്‍ പിന്നെ ചികില്‍സ ലഭിക്കില്ല. അല്ലെങ്കില്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയെ സമീപിക്കാം. കാരണം മറ്റൊന്നുമല്ല ഡോക്ടര്‍ക്ക് കുത്തിവെപ്പിനു പോവാനുണ്ടെന്നത് തന്നെ. 38 വര്‍ഷം മുന്‍പ് ആരംഭിച്ച കീഴുപറമ്പിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറുടെ അഭാവം മൂലം രോഗികള്‍ ദുരിതമനുഭവിക്കുകയാണ്. തുടക്കത്തില്‍ എന്‍.ആര്‍.എച്ച്.എം ഫണ്ടുകള്‍ ഉപയോഗിച്ച് രണ്ട് ഡോക്ടര്‍മാരെ നിയമിച്ചിരുന്നെങ്കിലും പിന്നീടത് ഒന്നിലൊതുങ്ങുകയായിരുന്നു. ഇതോടെ രോഗികള്‍ പ്രയാസപ്പെടാനും തുടങ്ങി. ദിനേനെ നൂറു കണക്കിനു രോഗികളാണ് ആശുപത്രിയെ ആശ്രയിക്കുന്നത്. എല്ലാവര്‍ക്കും കൂടി ഒരു ഡോക്ടര്‍ മാത്രം. മഴക്കാലജന്യ രോഗങ്ങള്‍ കൂടി ആയതോടെ രോഗികളുടെ എണ്ണം വര്‍ധിച്ചെന്ന് മാത്രമല്ല ഡോക്ടര്‍ കുത്തിവെപ്പ് നല്‍കാന്‍ പുറത്ത് പോവാനും തുടങ്ങി. ഇതോടെ രോഗികള്‍ക്ക് കൂനിമ്മേല്‍ കുരുവെന്ന അവസ്ഥയായി. രോഗികളുടെ പ്രയാസം കണ്ടറിഞ്ഞ് പരിശോധന നേരത്തെ ആക്കിയെങ്കിലും ഡോക്ടര്‍ കുത്തിവെപ്പ് എടുക്കാന്‍ പോയാല്‍ ശേഷം വരുന്ന രോഗികള്‍ ചികില്‍സയില്ലാതെ മടങ്ങേണ്ട അവസ്ഥയായി. മഴക്കാലജന്യ രോഗങ്ങള്‍ പിടിപെട്ട പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും ആശുപത്രിയിലെത്തി ഡോക്ടറുടെ ഇരിപ്പിടം കണ്ട് മടങ്ങാന്‍ തയാറാവുകയല്ലാതെ പോംവഴിയില്ല. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ പി.എച്ച്.സിയില്‍ 4 ഡോക്ടര്‍മാര്‍ വരെ ഉണ്ടെന്നിരിക്കെയാണ് ഈ ആശുപത്രിയോട് അധികൃതര്‍ അവഗണന കാട്ടുന്നത്.
മുന്‍ സര്‍ക്കാര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയാക്കി ഇതിനെ മാറ്റുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉച്ചക്ക് 12 മണിയോടെ താഴിട്ട് പൂട്ടുന്ന അവസ്ഥയാണുള്ളത്. മിക്ക മരുന്നുകളും ആശുപത്രിയില്‍ ലഭ്യമാവുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. മഴക്കാലജന്യ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന ഈ സമയത്തേക്കെങ്കിലും ഒരു ഡോക്ടറെയും ഒഴിഞ്ഞ് കിടക്കുന്ന ഹെഡ് നഴ്‌സിന്റെ തസ്തികയിലേക്ക് ഒരു നഴ്‌സിനെയും നിയമിക്കണമെന്നാവശ്യപ്പെട്ട് കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ് കുട്ടി ഹാജി ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."