HOME
DETAILS
MAL
തെക്കുംകര കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം ഉദ്ഘാടനം 19ന്
backup
August 18 2017 | 08:08 AM
വടക്കാഞ്ചേരി : തെക്കുംകര പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന് പുതുതായി നിര്‍മ്മിച്ച കെട്ടിടം 19 ന് നാടിനു സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ ഭാഗമായി വീരോലിപ്പാടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയിരുന്നു.
ഇതോടെ തെക്കുംകര പഞ്ചായത്ത് നിവാസികള്‍ക്ക് വിദഗ്ധ ചികിത്സയും മെചപ്പെട്ട രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ലഭ്യമാകും. ഒരു കോടി രൂപ ചിലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ കുടുംബാരോഗ്യകേന്ദ്രത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ശനിയാഴ്ച രാവിലെ 11ന് മന്ത്രി എ.സി മൊയ്തീന് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.അനില്‍ അക്കര എം.എല്‍.എ അധ്യക്ഷത വഹിയ്ക്കും. പി.കെ.ബിജു എം.പി, മുന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."