രണ്ടാം വര്‍ഷവും ദേശീയ പതാക ഉയര്‍ത്താതെ വില്ലേജ് ഓഫിസുകള്‍
മാള: തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സ്വാതന്ത്ര ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താത്ത വില്ലേജ് ഓഫിസുകളുടെ നടപടിയില്‍ പ്രതിഷേധം വ്യാപകം.
കുഴൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന തിരുമുക്കുളം, കാക്കുളിശ്ശേരി വില്ലേജ് ഓഫിസുകളിലാണ് ഇത്തവണയും സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്താതിരുന്നത്.
അടുത്തടുത്തായുള്ള രണ്ട് കെട്ടിടങ്ങളിലാണ് ഈ വില്ലേജ് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത്. 2016 ലെ സ്വാതന്ത്ര്യ ദിനത്തിലും ഈ രണ്ട് ഓഫിസുകള്‍ക്ക് മുന്നിലും ദേശീയ പതാക ഉയര്‍ത്തിയിരുന്നില്ല. അന്നും വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. കുടുംബശ്രീകളുടേയും ചെറിയ സംഘടനകളുടെയടക്കം നേതൃത്വത്തില്‍ സമുചിതമായി സ്വാതന്ത്ര്യ ദിനാഘോഷവും പതാക ഉയര്‍ത്തലും സംഘടിപ്പിക്കുമ്പോഴാണ് സര്‍ക്കാര്‍ സംവിധാനമായ വില്ലേജ് ഓഫിസുകളില്‍ ദേശീയ പതാക ഉയര്‍ത്താതിരുന്നത്. ഏതെങ്കിലും ഒരു ജീവനക്കാരനെയെങ്കിലും ഏര്‍പ്പാടാക്കി ദേശീയ പതാക ഉയര്ത്താമെന്നിരിക്കേയാണ് സ്വാതന്ത്ര്യ ദിനത്തെ പോലും അപമാനിക്കുന്ന തരത്തിലുള്ള തെറ്റായ നടപടി. ഇതിനെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."