ശാസ്ത്രീയ മാലിന്യ പരിപാലനം: വി.ഇ.ഒമാര്‍ക്കുള്ള പരിശീലനം തുടങ്ങി
മലപ്പുറം: മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളില്‍ ശാസ്ത്രീയമായി നടപ്പാക്കുന്നതിന് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (വി.ഇ.ഒ.) മാര്‍ക്കുള്ള ദ്വിദിന ഓഫ് കാംപസ് പരിശീലനം തുടങ്ങി. സംസ്ഥാന ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശാസ്ത്രീയ മാലിന്യ പരിപാലന പ്രായോഗിക പരിശീലന പരിപാടിയുടെ ഉദ്ഘാടനം പി.എ.യു. സമ്മേളന ഹാളില്‍ മണ്ണുത്തി എക്സ്റ്റന്‍ഷന്‍ ട്രൈനിങ് സെന്റര്‍ പ്രിന്‍സിപ്പല്‍ പി.ഡി ഫിലിപ് നിര്‍വഹിച്ചു. ജില്ലാ ശുചിത്വ മിഷന്‍ അസി. കോഡിനേറ്റര്‍ സി. സൈനുദ്ദീന്‍ അധ്യക്ഷനായി.
സംയോജിത മാലിന്യ സംസ്‌ക്കരണത്തെ കുറിച്ച് ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ ടി.പി. ഹൈദറലി, ഉറവിട മാലിന്യ സംസ്‌കരണത്തെ കുറിച്ച് കാലിക്കറ്റ് സര്‍വകലാശാല റിട്ട. പ്രൊഫസര്‍ ഡോ. മുഹമ്മദ് ഷാഫി എന്നിവര്‍ ക്ലാസെടുത്തു. എ.ഡി.സി. ജനറല്‍ പ്രീതി മേനോന്‍, ശുചിത്വ മിഷന്‍ അസി. കോഡിനേറ്റര്‍ പി. മുഹമ്മദ് റസീം, പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ്, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് കെ. വിനീത് എന്നിവര്‍ സംസാരിച്ചു. പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്ലാന്റ് വി.ഇ.ഒ.മാരുടെ സംഘം ഇന്ന് സന്ദര്‍ശിക്കും. വിന്‍ട്രോ കംപോസ്റ്റ് യൂനിറ്റ്, പ്ലാസ്റ്റിക് ഷെഡിങ് യൂനിറ്റ്, പ്ലാസ്റ്റിക് ബെയ്‌ലിങ് യൂനിറ്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കും. മലപ്പുറത്ത് തിരിച്ചെത്തിയ ശേഷം പരിപാടിയുടെ അവലോകനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."