HOME
DETAILS
MAL
കുളിര്‍മയേകും പര്‍ദ്ദയുമായി ഖാദിബോര്‍ഡ്
backup
August 18 2017 | 08:08 AM
കണ്ണൂര്‍: ഓണം-ബലിപ്പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് ചൂടിനെ അകറ്റിനിര്‍ത്തുന്ന കുളിര്‍മയേകും പര്‍ദ്ദയുമായി ഖാദിബോര്‍ഡ്. പയ്യന്നൂരില്‍ നിന്നു നിര്‍മിക്കുന്ന 15 ഡിസൈനുകളിലാണ് ഖാദി പര്ദ്ദയിറക്കുന്നത്. ഖാദി മനിലയെന്നാണ് ഇതിന്റെ പേര്.
ചുരിദാര്‍, പട്ടുസാരി എന്നിവ നേരത്തെ വിപണിയിലിറക്കിയിട്ടുണ്ടെങ്കിലും ഖാദി സംസ്ഥാനത്ത് ആദ്യമായാണ് പര്‍ദ്ദ വിപണയിലിറക്കുന്നത്. 1400 രൂപ മുതലാണ് വില.
ശനിയാഴ്ച വൈകുന്നേരം മൂന്നിന് കണ്ണൂര്‍ ടൗണ്‍സ്ക്വയറില്‍ ഖാദി ഗ്രാമോദ്യോഗഭവനില് നടന്നുവരുന്ന ഖാദിമേളയില്വച്ചു ഖാദിബോര്‍ഡ് ചെയര്മാന് എം.വി ബാലകൃഷ്ണന് പര്‍ദ്ദ വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."