ജവഹര്‍ലാല്‍ നെഹ്‌റു ടോപിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഒഴിവുകള്‍
തിരുവനന്തപുരത്തെ ജവഹര്‍ലാല്‍ നെഹ്‌റു ടോപിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായുള്ള 46 ഒഴിവുകളിലേക്കുള്ള താല്‍ക്കാലിക നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2017 ജനുവരി ഒന്നിനു 36 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ യോഗ്യരായ വിദ്യാര്‍ഥികള്‍ ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ, കരിമണ്‍കോട് പി.ഒ, പാലോട, തിരുവനന്തപുരം എന്ന വിലാസത്തിലെ ഓഫിസില്‍ ഹാജരാകണം. www.jntbgri.res.in എന്ന വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാവുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമാണ് ഹാജരാകേണ്ടത്. അപേക്ഷിക്കുന്നവര്‍ അതാതു വിഷയങ്ങളില്‍ ഫസ്റ്റ് ക്ലാസോടെ യോഗ്യതാ പരീക്ഷ വിജയിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഒഴിവുള്ള തസ്തികകളും വിവരങ്ങളും:
1. ജെ.പി.എഫ് ബോട്ടണി. 21 ഒഴിവുകള്‍. ബോട്ടണിയില്‍ എം.എസ്.സി വേണം. സ്റ്റൈപന്‍ഡ് 22,000
2. ജെ.പി.എഫ് ബയോടെക്‌നോളജി ബയോ ഇന്‍ഫര്‍മാറ്റിക്‌സ്. രണ്ട് ഒഴിവുകള്‍. അതാതു വിഷയങ്ങളില്‍ എം.എസ്.സിയാണ് യോഗ്യത. സ്റ്റൈപന്‍ഡ് 22,000
3. ജെ.പി.എഫ് കെമിസ്ട്രി ബയോകെമിസ്ട്രി അനലറ്റിക്കല്‍ കെമിസ്ട്രി. നാല് ഒഴിവുകള്‍. അതാതു വിഷയങ്ങളില്‍ എം.എസ്.സിയാണ് യോഗ്യത. സ്റ്റൈപന്‍ഡ് 22,000.
4. ജെ.പി.എഫ് മൈക്രോബയോളജി ഇന്റഗ്രേറ്റഡ് ബപയോളജി. രണ്ട് ഒഴിവുകള്‍. അതാതു വിഷയങ്ങളില്‍ എം.എസ്.സിയാണ് യോഗ്യത. സ്റ്റൈപന്‍ഡ് 22,000.
6. പ്രൊജക്ട് അസിസ്റ്റന്റ് (ബോട്ടണി, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍). 13 ഒഴിവുകള്‍. അതാതു വിഷയങ്ങളില്‍ ബി.എസ്.സിയാണ് യോഗ്യത. സ്റ്റൈപന്‍ഡ് 19,000.
7. കംപ്യൂട്ടര്‍ അസിസ്റ്റന്റ് (ബോട്ടണി). രണ്ട് ഒഴിവുകള്‍. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്ങില്‍ ബി.ടെക് ആണ് യോഗ്യത. സ്റ്റൈപന്‍ഡ് 25,000.
8. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍. ഒരു ഒഴിവ്. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്ങില്‍ ബി.ടെക് ആണ് യോഗ്യത. സ്റ്റൈപന്‍ഡ് 25,000.
താഴെ വിവിധ തസ്തികകള്‍ക്കായി പ്രത്യേകം പറഞ്ഞ തിയതികളില്‍ രാവിലെ പത്തിനു മുന്‍പായി ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്യണം.
ആദ്യ തസ്തിക: ഓഗസ്റ്റ് 22
രണ്ടു മുതല്‍ അഞ്ചുവരെ തസ്തികകള്‍: ഓഗസ്റ്റ് 23
ആറു മുതല്‍ എട്ടുവരെ തസ്തികകള്‍: ഓഗസ്റ്റ് 24.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."