HOME
DETAILS

2019ലെ തെരഞ്ഞെടുപ്പിന് കച്ചകെട്ടി ബി.ജെ.പി; 350 സീറ്റ് നേടുമെന്ന് കണക്കു കൂട്ടല്‍

  
backup
August 18 2017 | 09:08 AM

amit-shah-prepares-blueprint-for-2019-elections

ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാന്‍ കച്ചകെട്ടി ബി.ജെ.പി. ചുരുങ്ങിയത് 350 സീറ്റുകളെങ്കിലും നേടാമെന്നാണ് പാര്‍ട്ടി ക്യാംപിന്റെ കണക്കു കൂട്ടല്‍.

തെരഞ്ഞെടുപ്പ് എങ്ങനെ നേരിടണം എന്നതിന്റെ കരട് തയാറാക്കിയാണ് ഒരുക്കം. 350 സീറ്റുകള്‍ക്ക് പുറമേ, ബിജെപി ക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ നിന്നായി 150 സീറ്റുകളുടെ പ്രത്യേക പട്ടികയും തയാറായിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പര്യടനത്തില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത്, എട്ട് കേന്ദ്ര മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലാണ് ദേശീയ അധ്യക്ഷന്‍ പദ്ധതി വിശദീകരിച്ചത്. ഒരോ കേന്ദ്ര മന്ത്രിമാര്‍ക്കും അഞ്ച് സീറ്റുകളുടെ ചുമതലുണ്ടാകും. പാര്‍ട്ടി നേതാക്കള്‍, സംസ്ഥാന മന്ത്രിമാര്‍ എന്നിവരുള്‍പ്പെടുന്നതാണ് തെരഞ്ഞെടുപ്പ് കോര്‍ കമ്മിറ്റി.
മണ്ഡലങ്ങളിലെ താത്പര്യങ്ങള്‍ അറിയുന്നതിനായി മൂന്നും നാലും മാസം കൂടുമ്പോള്‍ സര്‍വേ സംഘടിപ്പിക്കണം എന്നും അമിത് ഷാ നിര്‍ദേശിച്ചിട്ടിട്ടുണ്ട്. പാര്‍ട്ടിക്കിനിയും മുന്‍നിരയിലെത്താന്‍ സാധിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങള്‍ക്കാണ് പ്രാമുഖ്യം. പശ്ചിമ ബംഗാള്‍, അസം, ഓഡിഷ, തെലുങ്കാനാ, തമിഴ് നാട്, കര്‍ണാടക, കേരള എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും. പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് കേരളത്തിന്റെ ചുമതല.

ഓരോ സംസ്ഥാനങ്ങളിലും ചുമതലയുളള്ള കേന്ദ്രമന്ത്രിമാരും സംസ്ഥാന നേതാക്കളും ഒന്നിച്ച് പ്രവര്‍ത്തിക്കണം എന്നാണ് നിര്‍ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago