HOME
DETAILS

പി.വി അന്‍വറിന്റെ പാര്‍ക്ക്: റവന്യൂമന്ത്രി കളക്ടറോട് റിപ്പോര്‍ട്ട് തേടി

  
backup
August 18 2017 | 10:08 AM

2137868754200-2

മലപ്പുറം: പി.വി അന്‍വര്‍ കക്കാടംപൊയലില്‍ നിര്‍മ്മിച്ച വാട്ടര്‍ തീം പാര്‍ക്കിന്റെ പ്രവര്‍ത്തനത്തെകുറിച്ച് റവന്യൂമന്ത്രി ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി. നിയമലംഘനം പരിശോധിച്ച് ഒരാഴ്ച്ചകകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് കുളങ്ങളും മണ്ണിടിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇവിടെ നടന്നതെന്നാണ് ആരോപണം.

കക്കാടംപൊയിലില്‍ അതീവ പരിസ്ഥിതിലോല മേഖലയില്‍ മലയുടെ ഒരുവശം ഇടിച്ചാണ് പി.വി.അന്‍വര്‍ എം.എല്‍.എ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2800 അടി ഉയരത്തില്‍ ഊട്ടിക്കു സമാനമായ തണുത്ത കാലാവസ്ഥയുള്ള പരിസ്ഥിതിലോല പ്രദേശത്തെ 12 ഏക്കറിലാണ് പാര്‍ക്ക്.

ഉരുള്‍പൊട്ടല്‍ അടക്കമുള്ളവയുണ്ടായാല്‍ മലയുടെ വശത്തുള്ള കുളങ്ങളടക്കം തകരും. വന്‍തോതില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് മലയിിടിച്ചിലിനും ഇടയാക്കും. മലയുടെ ഒരു ഭാഗം വെട്ടിനിരത്തിയാണ് വെള്ളംകെട്ടിനിര്‍ത്തി വാട്ടര്‍പൂളുകള്‍ സ്ഥാപിച്ചത്.

പഞ്ചായത്തീരാജ് നിയമവും കെട്ടിടനിര്‍മാണ ചട്ടങ്ങളും പാലിക്കാതെ പാര്‍ക്കില്‍ പ്രവേശിക്കുന്നതിനുള്ള അനുമതി മാത്രം എന്ന പേരില്‍ കൂടരഞ്ഞി പഞ്ചായത്ത് താല്‍ക്കാലിക ലൈസന്‍സ് അനുവദിച്ചതും വിവാദമായിട്ടുണ്ട്. വിനോദസഞ്ചാരികളുടെ ജീവനു സുരക്ഷയേകുന്ന ക്രമീകരണങ്ങളൊന്നും പാര്‍ക്കില്‍ ഇല്ല. പ്രവേശനഫിസിനു പുറമേ റൈഡുകള്‍ക്ക് 500 രൂപയും ഈടാക്കുന്നുണ്ട്. തുടക്കത്തില്‍ 50 രൂപയായിരുന്നു പ്രവേശനഫിസ്. ചീങ്കണ്ണിപ്പാലിയില്‍ കാട്ടരുവിയില്‍ അനധികൃതമായി തടയണകെട്ടി ടാങ്കര്‍ ലോറികളില്‍ എത്തിച്ചാണ് പര്‍ക്കില്‍ വെള്ളം ഉപയോഗിക്കുന്നത്. പാര്‍ക്കില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മാത്രം അകലെയുള്ള ചീങ്കണ്ണിപ്പാലിയില്‍ 40 ഏക്കര്‍ ഭൂമിയില്‍ മലയിടിച്ചാണ് കൃത്രിമതടാകം നിര്‍മിച്ചത്. മലയിടിച്ചു തടയണകെട്ടിയത് നിയമവിരുദ്ധമെന്നു കണ്ടെത്തി രണ്ടു വര്‍ഷം മുന്‍പ് അന്നത്തെ ജില്ലാ കലക്ടര്‍ ടി. ഭാസ്‌ക്കരന്‍ നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞിരുന്നു. ഇതിനിടെ തടയണക്കുമീതെ അനുമതിയില്ലാതെ റോപ് വേയും നിര്‍മിച്ചു.

അനധികൃത നിര്‍മാണം തടഞ്ഞുള്ള കലക്ടറുടെ ഉത്തരവുള്ളതിനാല്‍ അടുത്തബന്ധു കോഴിക്കോട് തിരുവണ്ണൂര്‍ ഹഫ്‌സ മന്‍സില്‍ സി.കെ അബ്ദുല്‍ ലത്തീഫിന്റെ പേരില്‍ റസ്റ്ററന്റ് ആന്റ് ലോഡ്ജിങ് കെട്ടിടം നിര്‍മിക്കാനായി ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിന്നുള്ള അനുമതിയുടെ മറവിലാണ് റോപ് വേ പണിതത്. മൂന്നു വശവും വനഭൂമിയുള്ള സ്ഥലത്താണ് തടയണക്ക് കുറുകെ രണ്ടു മലകളെ ബന്ധിപ്പിച്ച് 350 മീറ്റര്‍ നീളത്തില്‍ റോപ് വേ പൂര്‍ത്തീകരിച്ചത്. ഇവിടെ റോപ് സൈക്കിള്‍ ആരംഭിക്കാനാണ് പദ്ധതി. ഡി.എഫ്.ഒ നല്‍കിയ റിപ്പോര്‍ട്ടിലും തടയണ നിര്‍മാണം അനധികൃതമാണെന്നു സൂചിപ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ അമിത്മീണ അനധികൃത തടയണ പൊളിച്ചുനീക്കി തുടര്‍ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടെങ്കിലും രാഷ്ട്രീയസ്വാധീനം മൂലം ഉത്തരവ് നടപ്പായിട്ടില്ല. അനധികൃതമായി മലയിടിച്ച് ഖനനം നടത്തി ഡാം കെട്ടിയതില്‍ മൈനിങ് ആന്റ് ജിയോളജി വിഭാഗവും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  19 days ago
No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  20 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  20 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  20 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  20 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  20 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  20 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  20 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  20 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  20 days ago