മഞ്ചേരിയിലെ ഗതാഗത പരിഷ്കാരം: ചെയര്‍പേഴ്സണ്‍ നിവേദനം നല്കി
മഞ്ചേരി: മഞ്ചേരിയിലെ ട്രാഫിക്ക് പരിഷ്കാരത്തില്‍ ശാസ്ത്രീയമായ മാറ്റങ്ങള്‍ വരുത്തി യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേരി ടൗണ്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിവേദനം നല്കി. യാത്രക്കാര്‍ക്ക് മൂന്നു ബസ് സ്റ്റാന്‍ഡുകളിലേക്കും എത്തിചേരാന്‍ കഴിയുന്ന വിധത്തിലുള്ള പരിഷ്കാരമാണ് നടപ്പാക്കേണ്ടതെന്ന് നിവേദനത്തില്‍ പറയുന്നു.
ഇത് ബസുകളുടെ കാര്യത്തില്‍ മാത്രം ഒതുങ്ങാതെ ചരക്കു വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, സ്വകാര്യവാഹനങ്ങള്‍ എന്നിവയുടെ കാര്യത്തിലും പ്രാവര്‍ത്തികമാക്കണമെന്നും സമിതി നേതാക്കള്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കുക, കാല്‍നടയാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു ഫൂട്ട്പാത്തിലെ കച്ചവടം ഒഴിവാക്കുക, അനധികൃത ഓട്ടോകളും, പാരല്‍ സര്‍വീസുകളും ഒഴിവാക്കുക, ബീവറേജ് ഔട്ട്ലെറ്റ് മാറ്റിസ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."