HOME
DETAILS

ഹാദിയയുടെ വീട്ടിലെ രാഹുല്‍ ഈശ്വറിന്റെ സന്ദര്‍ശനം; സംഘ്- പൊലിസ് കൂട്ടുകെട്ടിന്റെ ഭാഗമെന്ന് മുസ്‌ലിം ലീഗ്

  
backup
August 18 2017 | 15:08 PM

45456546546456-2

മലപ്പുറം: രക്ഷിതാക്കളോടൊപ്പം കഴിയുന്ന ഡോ.ഹാദിയയെ രാഹുല്‍ ഈശ്വരിനു മാത്രം സന്ദര്‍ശിക്കാന്‍ സമ്മതം നല്‍കിയ നടപടി സംഘ് പരിവാര്‍-പൊലിസ് കൂട്ടുകെട്ടിന്റെ ഭാഗമാണെന്നു മുസ്‌ലിം ലീഗ്. രക്ഷിതാക്കളോടൊപ്പം വീട്ടില്‍ കഴിയുന്ന ഹാദിയയെ സന്ദര്‍ശിക്കാന്‍ ഇതുവരേ ഒരാള്‍ക്കും അനുമതി നല്‍കാതിരിക്കെയാണ് രാഹുല്‍ ഈശ്വര്‍ വീട്ടില്‍ സന്ദര്‍ശനം നടത്തുകയും അഭിമുഖം നടത്തുകയും ചെയ്തത്.

ഇതിനു പുറമെ ഹാദിയക്കു കൗണ്‍സിലിങ് നല്‍കാന്‍ ആര്‍.എസ്.എസിന് അനുമതി നല്‍കിയെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് ചൂണ്ടിക്കാട്ടി.

സമീപകാലത്തായി സംസ്ഥാനത്ത് പൊലിസും സംഘ് പരിവാറും ഒന്നിച്ചുചേര്‍ന്നുള്ള ചിലനടപടികള്‍ വ്യാപകമാണ്. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍എം.എല്‍.എയുമായ സി മോയിന്‍കുട്ടിക്കെതിരെ ദേശീയപതാക അപമാനിച്ചെന്ന പേരില്‍ കേസെടുത്തത് പൊലിസിന്റെ ദുഷ്ടലാക്കാണ്. താമരശ്ശേരി പഞ്ചായത്തിലെ കോരങ്ങാട്ട് ലീഗിന്റെ കൊടിമരത്തില്‍ നിന്ന് പാര്‍ട്ടിയുടെ പതാക ഒഴിവാക്കി പ്രസ്തുത കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്തിയെന്ന പേരിലാണ് മോയിന്‍കുട്ടിക്കെതിരെ കേസെടുത്തത്.

ഓരോ പാര്‍ട്ടിയുടെയും സ്ഥാപനങ്ങളുടെയും കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നത് സാധാരണമാണ്. ഈ സ്വാതന്ത്ര്യ ദിനത്തിലും വത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിക്കാലില്‍ പതാകയുയര്‍ത്തിയ എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത് മന:പൂര്‍വ്വം ദേശീയപതാകയെ അപമാനിക്കുന്നതാണെന്നു പറയാനാവില്ല. അതേസമയം ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് കര്‍ണ്ണകി അമ്മന്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാകയുര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിച്ചത്.

വിദ്യാലയങ്ങളില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് സംബന്ധിച്ച് പൊതുവായ മാര്‍ഗ്ഗരേഖ പൊതുവിദ്യഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ജനപ്രതിനിധികള്‍ക്കോ ഹെഡ്മാസ്റ്റര്‍ക്കോ പ്രിന്‍സിപ്പാളിനോ പതാക ഉയര്‍ത്താവുന്നതാണ്. ബി.ജെ.പിക്ക് പതാക ഉയര്‍ത്താന്‍ താല്‍പര്യമുണ്ടായിരുന്നുവെങ്കില്‍ പാലക്കാട് നഗരസഭയിലെ ചെയര്‍പേഴ്‌സനെക്കൊണ്ടോ ബി.ജെ.പിയുടെ എം.എല്‍.എ. ഒ. രാജഗോപാലിനോ അവരുടെതന്നെ എം.പിയായ സുരേഷ്‌ഗോപിയെക്കൊണ്ടോ ചെയ്യിക്കാമായിരുന്നു.

എന്നാല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ വിലക്ക് ലംഘിച്ചും രാജ്യത്തെ നിയമവാഴ്ചയെ വെല്ലുവിളിച്ചും ഇന്ത്യന്‍ ഭരണഘടനയും നീതിന്യായ സംവിധാനങ്ങളും അംഗീകരിക്കില്ലെന്ന പ്രഖ്യാപനമാണ് സംഘ്പരിവാര്‍ നടത്തിയത്. സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ ജനതയൊന്നാകെ ദേശീയഗാനം ആലപിച്ചപ്പോള്‍ അതിന് പകരമായി വന്ദേമാതരം ആലപിച്ച് വിവാദത്തിന്റെയും നിയമലംഘനത്തിന്റെയും ചടങ്ങാണ് പാലക്കാട്ട് നടന്നത്. ചട്ടംലംഘിച്ച് പതാക ഉയര്‍ത്തുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട ജില്ലാ കലക്ടറെ സ്ഥലം മാറ്റുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. കേസ് എടുക്കുകയോ മോഹന്‍ ഭാഗതിനെ തടയുകയോ ചെയ്യരുതെന്ന് തിരുവനന്തപുരത്ത്‌നിന്ന് നിര്‍ദ്ദേശം കൊടുക്കുകയാണുണ്ടായത്.

പാലക്കാട്ടെ സംഭവത്തില്‍ ഇത്ര ദിവസമായിട്ടും കേസെടുക്കുന്ന കാര്യത്തെ സംബന്ധിച്ച് നിയമോപദേശം തേടുകയാണെന്നു സര്‍ക്കാര്‍ പറയുമ്പോള്‍ മുസ്‌ലിംലീഗ് നേതാവിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത് മൂന്ന് മണിക്കൂറിനുള്ളിലാണ്. ഇക്കാര്യത്തില്‍ പൊലിസ് നടപടി പുച്ഛിച്ചു തള്ളുന്നതായും നിയമപരമായും രാഷ്ട്രീയപരമായും മുസ്‌ലിം ലീഗ് നേരിടുമെന്നും മജീദ് പറഞ്ഞു.

ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ ഈവര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ നടന്ന ചടങ്ങില്‍ ദേശീയ പതാകക്ക് മുകളിലായി ബി.ജെ.പിയുട ചിഹ്നമായ താമര കെട്ടി സ്റ്റേഷന്‍മാസ്റ്റര്‍ പതാകയുയര്‍ത്തിയതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സംഘ് പരിവാര്‍ നേതാവ് ശശികല ടീച്ചര്‍ക്കെതിരെ കേസെടുക്കാത്ത നടപടിയും ബി.ജെ.പി നേതാക്കള്‍ പ്രതിയായ കള്ളനോട്ട് കേസില്‍ വേണ്ട അന്വേഷണം നടക്കാത്തതുമെല്ലാം സംഘ്പരിവാരത്തെ പ്രീതിപ്പെടുത്താനുള്ള സര്‍ക്കാരിന്റെ മൃതുസമീപനമാണെന്നും മജീദ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago