HOME
DETAILS

സഊദി പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് ഏഴു ലക്ഷത്തിലധികം പേര്‍

  
backup
August 18 2017 | 16:08 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%aa%e0%b5%8d%e0%b4%aa

റിയാദ്: അടുത്തിടെ അവസാനിച്ച സഊദി പൊതുമാപ്പില്‍ ഏഴു ലക്ഷം പേര്‍ രാജ്യം വിട്ടതായി സഊദി പാസ്‌പോര്‍ട്ട് വിഭാഗം മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ വ്യക്തമാക്കി. പൊതുമാപ്പ് സമയത്ത് രേഖകള്‍ ശരിപ്പെടുത്തിയവരില്‍ നാല്‍പ്പത്തി ആറായിരം പേര്‍ ഉടന്‍ രാജ്യം വിടുമെന്നും അദ്ദേഹം പറഞ്ഞു.

'നിയമലംഘകരില്ലാത്ത രാജ്യം' എന്ന ലേബലില്‍ മാര്‍ച്ച് 29 നാണു മൂന്നു മാസത്തെ പൊതുമാപ്പ് സഊദി പ്രഖ്യാപിച്ചത്. കൂടുതല്‍ പേര്‍ മുന്നോട്ടു വന്ന സാഹചര്യത്തില്‍ പിന്നീട് ഒരു മാസം കൂടി നീട്ടി നല്‍കിയിരുന്നു. ഇതോടെയാണ് ഏഴ് ലക്ഷത്തിലേറെ പേര്‍ക്ക് ഇളവുകാലം ഉപയോഗപ്പെടുത്താനായത്.

പിഴയും തടവും കൂടാതെ രാജ്യം വിടാം എന്നതിന് പുറമെ സഊദിയിലേക്ക് പുതിയ വിസയില്‍ തിരിച്ചുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്താതെയുമാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. പതിനായിരത്തിലേറെ പേരാണ് ഇത്തരത്തില്‍ പുതിയ വിസയില്‍ വീണ്ടും എത്തിയത്.

ജൂലൈ 24ന് അവസാനിച്ച പൊതുമാപ്പ് കാലത്ത് എക്‌സിറ്റ് വാങ്ങി രാജ്യം വിടാതെ അവശേഷിക്കുന്നവര്‍ ഉടന്‍ രാജ്യം വിടണമെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മേധാവി നിര്‍ദേശിച്ചു. പൊതുമാപ്പിന് ശേഷം അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന് ശക്തമായ പരിശോധനയാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്നത്.

ഇന്ത്യക്കാരില്‍ അന്‍പതിനായിരത്തോളം പേര്‍ മാത്രമാണ് ഇളവ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയത്. നിയമ ലംഘകരായ ഇന്ത്യക്കാരില്‍ ബഹുഭൂരിഭാഗം പേരും പൊതുമാപ്പ് ഉപയോഗപ്പെടുത്തിയതായാണ് എംബസിയുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും വിലയിരുത്തല്‍.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  14 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  14 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  14 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  14 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  14 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  14 days ago