HOME
DETAILS

ബ്ലേഡ് ഭീഷണി: ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

  
backup
August 18 2017 | 21:08 PM

%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%87%e0%b4%a1%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%97%e0%b5%83%e0%b4%b9%e0%b4%a8%e0%b4%be%e0%b4%a5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86

ചേര്‍ത്തല (ആലപ്പുഴ ): ബ്ലേഡ് പലിശക്കാരന്റെ ശല്യം സഹിക്കാനാവാതെ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ തിരുനല്ലൂര്‍ വല്യപാറയില്‍ പരേതനായ ഹരിദാസിന്റേയും ഓമനയുടേയും മകന്‍ അജിത് (48)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് അജിത്തിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: കയര്‍ വ്യാപാരിയായിരുന്ന അജിത് 2012 ല്‍ എഴുപുന്ന സ്വദേശി ഉലഹന്നാനില്‍ നിന്ന് 3 ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. ഇടായി അഞ്ച് ലക്ഷത്തിന്റെ ചെക്കും നല്‍കിയിരുന്നു. സാമ്പത്തിക പരാധീനതമൂലം അജിത്തിന് പണം മടക്കി നല്‍കാന്‍ കഴിയാതെ വന്നു. ഈ സാഹചര്യത്തില്‍ ഉലഹന്നാന്‍ ചെക്ക് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജപ്തി നടപടിയിലേക്ക് നീങ്ങുകയായിരുന്നു. ബ്ലേഡുകാരന്റെ ഭീഷണിമൂലം രണ്ടാഴ്ച മുന്‍പും അജിത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
വീട്ടുകാര്‍ കണ്ടതുകൊണ്ടാണ് അന്ന് രക്ഷിക്കാനായത്. പിന്നീട് അടുത്തദിവസം വാര്‍ഡ് മെമ്പര്‍ ഹരിക്കുട്ടനും അജിത്തിന്റെ സഹോദരന്‍ സജിത്തും ഉള്‍പ്പെടുന്ന സംഘം ഉലഹന്നാനെ ചെന്നുകണ്ടിരുന്നു. വസ്തു കടപ്പെടുത്തി 9 ലക്ഷം രൂപാ തരാമെന്നുപറഞ്ഞിട്ടും ഇയാള്‍ വഴങ്ങിയില്ല. ജപ്തിയുടെ ഭാഗമായി വെള്ളിയാഴ്ച വീടും സ്ഥലവും അളന്നു തിട്ടപ്പെടുത്താന്‍ കോടതിയില്‍ നിന്ന് ആമീനും സംഘവും വരുമെന്ന വിവരം ലഭിച്ച ഘട്ടത്തിലാണ് അജിത് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തന്റെ മരണത്തിന് ഉത്തരവാദി ഉലഹന്നാനാണെന്ന് കുറിപ്പെഴുതി വച്ചിട്ടുണ്ടായിരുന്നു.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്നലെ വൈകിട്ട് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.


പലിശക്കാരന്‍ കസ്റ്റഡിയില്‍

ചേര്‍ത്തല: ബ്ലേഡ് പലിശക്കാരന്റെ ഭീഷണിയെ തുര്‍ന്ന് അജിത് ആത്മഹത്യ ചെയ്ത കേസില്‍ എരമല്ലൂര്‍ സ്വദേശി ഉലഹന്നാനെ (69) പൊലിസ് കസ്റ്റഡിയിലെടുത്തു. മരണത്തിന് ഉത്തരവാദി ഉലഹന്നാനാണെന്ന് എഴുതിയ ഏഴ് കത്തുകള്‍ ലഭിച്ചതായും ഇതേ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയതെന്നും എസ്.ഐ സി.സി പ്രതാപചന്ദ്രന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  25 days ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  25 days ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  25 days ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  25 days ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  25 days ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  25 days ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  25 days ago