HOME
DETAILS

ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി

  
backup
August 18 2017 | 22:08 PM

%e0%b4%a6%e0%b4%bf%e0%b4%b2%e0%b5%80%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9c%e0%b4%be%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%9a

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് ഹരജി മാറ്റിയത്.
നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി ജൂലൈ പത്തിനാണ് ദിലീപിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പിന്നീട് ദിലീപ് നല്‍കിയ ജാമ്യാപേക്ഷ അങ്കമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ചും തള്ളിയിരുന്നു.
കേസില്‍ ഒളിവില്‍പോയ ദിലീപിന്റെ സഹായി അപ്പുണ്ണിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം ശരിവച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. എന്നാല്‍, പിന്നീട് അപ്പുണ്ണിയെ വിശദമായി ചോദ്യംചെയ്യുകയും മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ട് അഭിഭാഷകരെ പ്രതി ചേര്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.


90 ദിവസത്തിനകം കുറ്റപത്രം നല്‍കുമെന്ന് ഡി.ജി.പി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് പൊലിസ് മേധാവി ലോക്‌നാഥ് ബഹ്‌റ. ഗൂഢാലോചന കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുകയാണ് ലക്ഷ്യം. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിയും ദിലീപും വിവിധ സ്ഥലങ്ങളില്‍വച്ച് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
കേസില്‍ പതിനൊന്നാം പ്രതിയായ ദിലീപ് രണ്ടാം പ്രതിയാകുമെന്നാണ് പൊലിസ് പറയുന്നത്. കേസിലെ നിര്‍ണായക തെളിവായ ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ല. മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലിസ്. കേസില്‍ 13 പ്രതികളാണുള്ളത്.


ആക്രമണത്തിനിരയായ നടിയെ വനിതാ
കമ്മിഷന്‍ അധ്യക്ഷ
സന്ദര്‍ശിച്ചു

തൃശൂര്‍: വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ ആക്രമണത്തിനിരയായ നടിയുടെ വീട്ടിലെത്തി. തനിക്കെതിരേ നിരന്തരം പ്രസ്താവനകള്‍ നടത്തുന്ന പി.സി ജോര്‍ജിനെതിരേ വനിതാ കമ്മിഷന്‍ മുന്‍പാകെ അവര്‍ പരാതി ഉന്നയിച്ചു.
പി.സി ജോര്‍ജിന്റെ പ്രസ്താവനയില്‍ വേദനയും അമര്‍ഷവുമുണ്ടെന്ന് നടി പറഞ്ഞു. ജനപ്രതിനിധിയില്‍നിന്ന് ഇത്തരം പരാമര്‍ശം പ്രതീക്ഷിച്ചില്ല. മറ്റൊരു സ്ത്രീക്കും ഇത്തരമൊരു ദുരനുഭവമുണ്ടാകരുതെന്നും അവര്‍ കമ്മിഷന്‍ മുന്‍പാകെ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  23 days ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  23 days ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  23 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  23 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  23 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  23 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  23 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  24 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  24 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  24 days ago