HOME
DETAILS

ഇന്ന് ലോക തേനീച്ച ദിനം: തേന്‍ ഉല്‍പാദനം കുറയുമ്പോഴും ഉപഭോഗം കൂടുന്നു

  
backup
August 19 2017 | 01:08 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%a4%e0%b5%87%e0%b4%a8%e0%b5%80%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%a4%e0%b5%87

തൊടുപുഴ: കാലാവസ്ഥാ വ്യതിയാനം തേന്‍ ഉല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചു. കാട്ടിലും നാട്ടിലും പൂക്കാലം ഇല്ലാതായതാണ് തേന്‍ ഉല്‍പാദനം കുറയാന്‍ കാരണമെന്നാണ് ആദിവാസികള്‍ പറയുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടിനുള്ളിലെ വലിയ കുറവാണ് തേന്‍ ഉല്‍പാദനത്തില്‍ ഉണ്ടായിരിക്കുന്നതെന്നാണ് ഈ മേഖലയിലെ തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, തേനിന്റെ അഭ്യന്തര ഉപഭോഗം വര്‍ധിച്ചതോടെ കയറ്റുമതിയില്‍ ഗണ്യമായ കുറവുമുണ്ടായി. പ്രമേഹരോഗികളും അല്ലാത്തവരും വ്യാപകമായി തേന്‍ ഉപയോഗിച്ചുതുടങ്ങിയതാണ് അഭ്യന്തര ഉപഭോഗം വര്‍ധിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. പഞ്ചസാരയില്‍ പ്രമേഹത്തിനു കാരണമായ സുക്രോസിന്റെ അളവ് കൂടുതലാണ്. തേനില്‍ ഇത് വളരെ കുറവും ഔഷധമായ മാല്‍ട്ടോസിന്റെ അളവ് കൂടുതലുമുണ്ട്. അതിനാല്‍ പലരും പഞ്ചസാര ഒഴിവാക്കി തേന്‍ ഉപയോഗിക്കാന്‍ തുടങ്ങി.
ഏലത്തോട്ടങ്ങളില്‍ തേനീച്ച വളര്‍ത്തല്‍ ഏറെ ലാഭകരമാണെന്ന് കര്‍ഷകര്‍ പറയുന്നു. ഏറെ ഔഷധമൂല്യമുള്ള ചെറുതേനാണു ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. ഇതിനു വിപണിയില്‍ മികച്ചവിലയും ലഭിക്കും. ഏലത്തോട്ടത്തിലെ പരാഗണത്തിനായി ചെറുതേനീച്ച, കോല്‍തേനീച്ച, വന്‍ തേനീച്ച എന്നി ഇനങ്ങളെയാണ് കൂടുതലായും കര്‍ഷകര്‍ ആശ്രയിക്കുന്നത്. തോട്ടം മേഖലയോട് അനുബന്ധിച്ചു കിടക്കുന്ന ടൂറിസം കേന്ദ്രങ്ങളില്‍ ലക്ഷക്കണക്കിനു രൂപയുടെ തേനാണ് വിറ്റുപോകുന്നത്. ചെറുതേന്‍ ലിറ്ററിനു 2000 മുതല്‍ 2500 രൂപ വരെയാണ് വില. കോല്‍തേന്‍, പെരുന്തേന്‍, വന്‍തേന്‍ എന്നി ഇനങ്ങള്‍ക്ക് ലീറ്ററിനു 300 മുതല്‍ 500 രൂപ വരെ വിലയുണ്ട്. ഔഷധമെന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ള ചെറുതേന്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കാന്‍ അനന്തസാധ്യതയാണുള്ളത്. ചെറുതേനീച്ചയെ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താനുള്ള നൂതന സങ്കേതികവിദ്യ വെള്ളായണി കാര്‍ഷിക കോളജിലെ സംയോജിത തേനീച്ച പരാഗണ ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സഹായത്തോടെ രാജ്യത്തെ വിവിധ സര്‍വകലാശാലകളുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന 'മോര്‍ഫോമെട്രി ആന്‍ഡ് ഫൈലോജിയോഗ്രാഫി ഓഫ് ഹണി ബീസ് ആന്‍ഡ് സ്റ്റിംഗ്ലസ് ബീസ് ഇന്‍ ഇന്ത്യ' എന്ന ഗവേഷണ പദ്ധതിയുടെ അര്‍ധവാര്‍ഷിക അവലോകനം ജമ്മു കാശ്മിര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ നടന്നിരുന്നു.
സഹകരണ സംഘങ്ങളില്‍ നിന്ന് സംസ്ഥാന എസ്.സി - എസ്.ടി ഫെഡറേഷന്‍ സംഭരിക്കുന്ന തേന്‍ ആയുര്‍വേദ മരുന്നുശാലകള്‍ക്കാണ് നല്‍കുന്നത്. പൊതുമേഖലാ സ്ഥാപനമായ ഔഷധിയാണ് പ്രധാനമായും തേന്‍ വാങ്ങുന്നത്.
തേന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഗുണമേന്മയുള്ള തേനീച്ചകളെ തിരിച്ചറിയേണ്ടതുണ്ട്. പെരുംതേനീച്ചകളാണ് ഇതില്‍ പ്രധാനം. കശ്മിര്‍ മുതല്‍ കേരളം വരെയുള്ള തേനീച്ച ഇനങ്ങളുടെ ജനിതക പ്രത്യേകതകളും ശരീര ബാഹ്യാവയവങ്ങളുടെ അളവുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനം ഗുണമേന്മയുള്ള തേനീച്ച ജനുസിനെ തിരിച്ചറിഞ്ഞ് ബ്രീഡിങിന് ഉപയോഗിക്കാന്‍ ഉതകുമെന്ന് വെള്ളയാണി കാര്‍ഷിക കോളജിലെ തേനീച്ച പരാഗണ ഗവേഷണ വിഭാഗത്തിലെ വിദഗ്ധര്‍ പറയുന്നു. വര്‍ഷം രണ്ട് സീസണുകളിലാണ് തേന്‍ ശേഖരണം നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago