ഡോക്ടര്‍മാരെ സഹായിക്കാന്‍ മോണിറ്റര്‍
രോഗിയുടെ വിവരങ്ങള്‍, പ്രത്യേകിച്ച് അത്യാഹിത ഘട്ടങ്ങളില്‍ കൃത്യമായും വേഗത്തിലും അറിഞ്ഞാല്‍ മാത്രമേ ഡോക്ടര്‍മാര്‍ക്ക് ചികിത്സിക്കാന്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിക്കൂ. രോഗിയുടെ ഹൃദയമിടിപ്പു മുതല്‍ ശ്വാസോച്ഛ്വാസം വരെ എല്ലാം കൃത്യമായി അറിയേണ്ടതുണ്ട്. എന്നാല്‍ പലപ്പോഴും ഡോക്ടര്‍മാരില്ലാത്ത അവസരങ്ങളില്‍ ഇതു കൃത്യമായി ലഭിച്ചെന്നു വരില്ല. ഇതിനൊരു പരിഹാരമെന്ന നിലയ്ക്ക്, രോഗിയുടെനില കൃത്യമായും വേഗത്തിലും മനസിലാക്കാന്‍ സഹായിക്കുന്ന ഉപകരമണമാണ് ഏര്‍ലിസെന്‍സ് എന്ന കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
കോണ്‍ടാക്ട്- ഫ്രീ, തുടര്‍ച്ചയായ നിരീക്ഷണം എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം, ഉറക്കം, ചലനം തുടങ്ങി രോഗിയുടെ എല്ലാ വിവരങ്ങളും ഡിജിറ്റല്‍ മോനിറ്ററിലൂടെ മുഴുവന്‍ സമയവും അറിയാം. രോഗിയുടെ കിടക്കയ്ക്ക് അടിയില്‍ സജ്ജീകരിക്കുന്ന സെന്‍സറിന്റെ സഹായത്തോടെയാണ് ഉപകരണം ഈ അളവുകള്‍ രേഖപ്പെടുത്തുന്നത്.
വിവരങ്ങളെല്ലാം സൂക്ഷിച്ചുവയ്ക്കാനും അവലോകനം ചെയ്യാനുമാവുമെന്നതാണ് മറ്റൊരു പ്രത്യേകത. നഴ്‌സുമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഡ്യൂട്ടി ഡോക്ടര്‍മാര്‍ക്കും ആവശ്യമെങ്കില്‍ രോഗിക്കും ലളിതമായി വിവരങ്ങളറിയാവുന്ന രൂപത്തിലാണ് അളവുകള്‍ പ്രദര്‍ശിപ്പിക്കുക.
രോഗിയെ മറ്റൊരു മുറിയിലേക്കോ സെക്ഷനിലേക്കോ മാറ്റിയാല്‍ പോലും വിവരങ്ങള്‍ എളുപ്പത്തില്‍ കൈമാറാനുമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."