HOME
DETAILS

പരിശ്രമിച്ചാല്‍ ബുദ്ധികൂട്ടാം

  
backup
August 19 2017 | 01:08 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%95

ബുദ്ധിശക്തിയെക്കുറിച്ചുള്ള ആധുനിക പഠനങ്ങള്‍ ശാസ്ത്രപഠനത്തില്‍ ഏറെ പ്രസക്തമാണ്. ബുദ്ധി എന്നാല്‍ ജന്മനാ ഉള്ളതും മാറ്റം വരാതെ നിലനില്‍ക്കുന്നതുമാണെന്ന സങ്കല്‍പമാണ് പരമ്പരാഗത ബോധനരീതിയിലുള്ളത്. അതുകൊണ്ട് തന്നെ ചില കുട്ടികള്‍ക്ക് യുക്തിചിന്ത, ഗണിതക്രിയകള്‍ ചെയ്യാനുള്ള കഴിവ് വിശകലനശേഷി ഇവ കുറവായിരിക്കുമെന്നും അവര്‍ ശാസ്ത്ര പഠനത്തില്‍ പിന്നോക്കമായിരിക്കുമെന്ന ഒരു ധാരണ നിലവിലുണ്ട്.
എന്നാല്‍ അനുകൂല അവസരങ്ങള്‍ ലഭിച്ചാല്‍ കഠിനാധ്വാനത്തിലൂടെയും നിരന്തര പരിശ്രമത്തിലൂടെയും ബുദ്ധിശക്തി വര്‍ധിപ്പിക്കാനാവുമെന്നാണ് ആധുനിക സിദ്ധാന്തം. ഹോവാര്‍ഡ് ഗാര്‍ഗഡ്‌നറുടെ സിദ്ധാന്തമനുസരിച്ച് മനുഷ്യബുദ്ധിക്ക് വ്യത്യസ്ത ഘടകങ്ങള്‍ അഥവാ ബഹുമുഖങ്ങള്‍ ഉണ്ട്. ഒരേ അളവിലല്ലെങ്കിലും എല്ലാ മനുഷ്യരിലും ഈ ഘടകങ്ങളെല്ലാമുണ്ട്. ചിലരില്‍ ചില ഘടകങ്ങള്‍ കൂടുതല്‍ പ്രബലമായിരിക്കുമെന്നുമാത്രം.

ബുദ്ധിയുടെ
പ്രധാന ഘടകങ്ങള്‍

1. ഭാഷാ ബുദ്ധി (Verbal/linguistic intelligence)
എഴുതാനും വായിക്കാനും ഭാഷാപരമായ സൃഷ്ടികള്‍ നടത്തുന്നതിനും നന്നായി പ്രഭാഷണം നടത്തുന്നതിനും ഫലപ്രദമായി ആശയവിനിമയം ചെയ്യുവാനുമുള്ള കഴിവ് ഈ വിഭാഗത്തില്‍ പെടുന്നു. മറ്റുള്ളവരെ പഠിപ്പിക്കുക, റിപ്പോര്‍ട്ട് തയാറാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ഈ ബുദ്ധി വികസിപ്പിക്കാനാവും.

2. ഗണിത ബുദ്ധി
(logical/mathematical intelligence)
കാര്യകാരണ ബന്ധത്തോടെ യുക്തിപൂര്‍വം ചിന്തിക്കുക, പാറ്റേണുകളും ബന്ധങ്ങളും കണ്ടെത്തുക തുടങ്ങിയ കഴിവുകള്‍ ഈ വിഭാഗത്തില്‍ പെടുന്നു. പരസ്പരബന്ധം കണ്ടെത്തല്‍, കാര്യങ്ങള്‍ ക്രമമായി വിശദീകരിക്കല്‍, ഗണിതക്രിയകള്‍ തുടങ്ങിയ കാര്യങ്ങളിലൂടെ ഈ ബുദ്ധിഘടകങ്ങള്‍ വികസിക്കുന്നു.

3. ദര്‍ശന സ്ഥല സംബന്ധ ബുദ്ധി
(visual special intelligence)
മാതൃകകളും മറ്റും രൂപകല്‍പന ചെയ്യാനും ഭാവനയിലുളള ആശയം പ്രയോഗത്തില്‍ കൊണ്ടുവരാന്‍ കഴിയാനും ഇത്തരക്കാര്‍ക്ക് കഴിയും. ദാര്‍ശനികര്‍, ഡിസൈനേഴ്‌സ്, ശില്‍പികള്‍ എന്നിവര്‍ക്ക് ഈ ഘടകം പ്രബലമായിരിക്കും. കളിമണ്ണ്, പള്‍പ്പ് എന്നിവ ഉപയോഗിച്ചുള്ള മോഡലിങ ്, കലാസാമഗ്രികള്‍ നിര്‍മിക്കല്‍, ശില്‍പനിര്‍മാണം, ചിത്രീകരണം നടത്തല്‍ എന്നിവ ഈ ഘടകത്തിന്റെ വികാസത്തിന് സഹായിക്കുന്നു.

4. ശരീരചലന ബുദ്ധി
(Body kinesthetic intelligence)
ശരീരഭാഗങ്ങള്‍ വേണ്ടവിധം ചലിപ്പിക്കാനുള്ള കഴിവാണിത്. വ്യത്യസ്തഭാവങ്ങള്‍ ശരീരചലനത്തിലൂടെ പ്രകടിപ്പിക്കാന്‍ കഴിയുന്ന നര്‍ത്തകര്‍, അഭിനേതാവ്, സ്‌പോര്‍ട്‌സ് വിദഗ്ധര്‍ തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍ പെടുന്നു. നൃത്തപരിശീലനം, എയ്‌റോബിക്‌സ്, സ്‌പോര്‍ട്‌സ് പഠനവുമായി ബന്ധപ്പെട്ട കളികള്‍ തുടങ്ങിയവ ഈ ബുദ്ധിതലത്തിന്റെ വികാസത്തിന് സഹായകമാണ്.


5. സംഗീത ബുദ്ധി (Musical intelligence)
സംഗീതത്തിന്റെ വിവിധ ഘടകങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുള്ളവര്‍, സംഗീതജ്ഞര്‍, സംഗീതാസ്വാദകര്‍, മൂളിപ്പാട്ട് പാടുന്നവര്‍ എന്നിവരില്‍ കൂടുതല്‍ വികാസം പ്രാപിച്ച ബുദ്ധി ഘടകമാണ്. സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കല്‍, ഗായകരുടെ പാട്ടിനൊത്ത് പാടല്‍, നിശബ്ദമായിരുന്ന് താളക്രമം ശ്രദ്ധിക്കല്‍ തുടങ്ങിയവയിലൂടെ ഈ ബുദ്ധി ഘടകം വികസിക്കുന്നു.

6. പാരസ്പര്യ ബുദ്ധി
(Interpersonal intelligence)
ഈ ബുദ്ധിഘടകം കൂടുതല്‍ വികസിച്ചിട്ടുള്ളവര്‍ നേതൃത്വഗുണം പ്രകടിപ്പിക്കുകയും മറ്റുള്ളവരുമായി മെച്ചപ്പെട്ടരീതിയില്‍ ഇടപഴകുകയും ചെയ്യുന്നു. മറ്റുള്ളവരുടെ വിചാരങ്ങള്‍ മനസിലാക്കാനും ഒത്തുതീര്‍പ്പ് ചര്‍ച്ച പോലുള്ള കാര്യങ്ങള്‍ വിജയകരമായി നടത്താനും ഇവര്‍ക്ക് കഴിയും.

7. സ്വത്വ ബുദ്ധി
(Intrapersonal intelligence)
തന്നെത്തന്നെ അറിയാനുള്ള കഴിവാണിത്. സ്വന്തം കഴിവും കഴിവുകേടും തിരിച്ചറിയാനും ആത്മപരിശോധന നടത്താനും ഇവര്‍ക്ക് കഴിയും. സത്യസന്ധവും വിശകലനാത്മകവുമായ ഡയറിയെഴുത്ത്, മറ്റുള്ളവരുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും സൃഷ്ടിപരമായി വിലയിരുത്തല്‍, അസൈന്‍മെന്റുകള്‍ തയാറാക്കല്‍ തുടങ്ങിയവയിലൂടെ ഈ ബുദ്ധിഘടകം വികസിപ്പിക്കും.

8. പ്രകൃതിപരമായ ബുദ്ധി
(Naturalistic intelligence)
പ്രകൃതിയിലെ സസ്യജന്തുജാലങ്ങളിലുള്ള അതീവ താല്‍പര്യം, സഹജീവി സ്‌നേഹം, ആത്മീയ പ്രാകൃതിക ഘടകങ്ങളിലും പ്രതിഭാസങ്ങളിലും ഉള്ള താല്‍പര്യം എന്നിവ ഇവരുടെ പ്രത്യേകതകളാണ്. പ്രകൃതി നിരീക്ഷണം, പ്രകൃതി ഭംഗി ആസ്വദിക്കല്‍ എന്നിവ ഈ ബുദ്ധിഘടകം വികസിപ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago