ഗ്രന്ഥശാലകള്‍ നാട്ടു വെളിച്ചത്തിന്റെ ദീപസ്തംഭങ്ങള്‍: യു.ആര്‍ പ്രദീപ്
ദേശമംഗലം : ഗ്രന്ഥശാലകള്‍ നാട്ടു വെളിച്ചത്തിന്റെ ദീപസ്തംഭങ്ങളാണെന്നും അഞ്ജതയില്‍ നിന്നും വിഞ്ജാനത്തിലേക്ക് സമൂഹത്തെ നയിക്കുന്ന ചാലക ശക്തികളാണെന്നും യു.ആര്‍. പ്രദീപ് എം എല്‍ എ പറഞ്ഞു. ദേശമംഗലം തലശ്ശേരിയില്‍ പുതിയതായി ആരംഭിയ്ക്കുന്ന ഗ്രാമീണ വായനശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിയ്ക്കുകയായിരുന്നു പ്രദീപ്.പഞ്ചായത്ത് പ്രസിഡണ്ട് എം. മഞ്ജുള അധ്യക്ഷത വഹിച്ചു. ആകാശവാണി കൊച്ചി സ്റ്റേഷന്‍ ഡയറക്ടര്‍ ടി.ടി. പ്രഭാകരന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വായനശാലയോടനുബന്ധിച്ച് പ്രവര്‍ത്തിയ്ക്കുന്ന തണല്‍ സാംസ്‌ക്കാരിക കൂട്ടായ്മയുടെ ലോഗോ സാഹിത്യകാരന്‍ റഷീദ് പാറയ്ക്കലും, ബാലവേദി ലോഗോ യുവ എഴുത്തുകാരന്‍ ഗിരീഷും, വനിതാ വേദി ലോഗോശ്രീജ ആറങ്ങോട്ടുകരയും പ്രകാശനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് പി.കെ. ബാലഗോപാലന്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ.എ. നിഷ, അബ്ദുള്‍ റസാക്ക്, വായനശാലാ പ്രസിഡണ്ട് അബ്ദുള്‍ റസാക്ക്, സെക്രട്ടറിബാബു കാങ്ക ലാത്ത്, വിനോദ് നമ്പ്യാര്‍, കെ.ശശിധരന്‍, കെ.കെ. പരമേശ്വരന്‍, എം. സുകുമാരന്‍, എസ്.കെ. സൈനുദ്ധീന്‍, എന്‍.കെ. സോമനാഥന്‍, സി.പി. ചാമി, പി.പി. ശാന്ത മനോജ് അബ്ദുള്‍ അസീസ്, മൊയ്‌നുദീന്‍, പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."