HOME
DETAILS
MAL
ബണ്ടുകള്‍ക്ക് ഇരുവശവും തെങ്ങില്‍ തൈകള്‍ നടും
backup
August 19 2017 | 03:08 AM
അരിമ്പൂര്‍: കാര്‍ഷിക വൃത്തി ഉപജീവനമാക്കി മാറ്റിയ അരിമ്പൂര്‍ പഞ്ചായത്തിലെ പ്രധാന കോള്പടവായ കരാട്ടെ പടവില്‍ ബണ്ടുകള്‍ക്ക് ഇരുവശവും തെങ്ങില്‍ തൈകള്‍ വെച്ച് പിടിപ്പിക്കാന്‍ പുതിയ പടവ് കമ്മിറ്റി തീരുമാനിച്ചു. ശുദ്ധമയകരിക്ക് വിപണിയിലെത്തിക്കുന്നതിന് പുറമെ കോള്‍പടവ് കാണാനെത്തുന്ന തദ്ദേശിയരായ വിനോദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുകയെന്ന ലക്ഷ്യം കൂടി ഇവര്‍ക്കുണ്ട്. കരാട്ടെ കോള്‍ കാര്‍ഷിക സമിതിയുടെ വാര്‍ഷിക പൊതുയോഗം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ എല്‍ ജോസ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ കെ എ അജയകുമാര്‍ ജയശ്രീ രവി, സാവിയോ ഹോം ഡയറക്ടര്‍ ഫാബിയോ കടവി, എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."