പഞ്ചായത്തുതലത്തില്‍ നല്‍കുന്ന ഭവനപദ്ധതി അട്ടിമറിച്ചുള്ള ലൈഫ് ഭവനപദ്ധതി ജനത്തെ കബിളിപ്പിക്കാന്‍: സി.എച്ച് റഷീദ്
ചാവക്കാട്: നിലവില്‍ പഞ്ചായത്തുതലത്തില്‍ നല്‍കുന്ന ഭവനപദ്ധതി അട്ടിമറിച്ചുള്ള ലൈഫ് ഭവനപദ്ധതി ജനത്തെ കബിളിപ്പിക്കലാണന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ് പറഞ്ഞു. ലൈഫ് ഭവന പദ്ധതിക്കെതിരേ മുസ്‌ലിം യൂത്ത് ലീഗ് ചാവക്കാട് മുന്‍സിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച സമര സായാഹ്‌നം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. ഗ്രാമസഭകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഭവനപദ്ധതികളും, അറ്റകുറ്റപണികള്‍ക്കുള്ള സഹായങ്ങളും, പട്ടിക ജാതിവികസന വകുപ്പിന്റെയും മറ്റും ഫണ്ടുകള്‍ സംയോജിപ്പിച്ചാണ് ലൈഫ് ഭവനപദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്. ഇതിനാല്‍ വര്‍ഷാവര്‍ഷത്തില്‍ നടക്കുന്ന ഭവനപദ്ധതികളും, മറ്റും, സര്‍ക്കാര്‍ അട്ടിമറിക്കുന്നതാണ് കാണാന്‍ കഴിയുന്നത്. ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കായി വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ദുരിതം മാത്രമാണ് ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത്. സമാദാനം നഷ്ടപ്പെടുത്തിയ ഭരണം ജനങ്ങളുടെ സൊയ്‌ര്യ ജീവിതത്തെ ഇല്ലാതാക്കി. നാട്ടില്‍ അക്രമം മാത്രമാണ് നടക്കുന്നത്. നീതി തേടി പോയ രക്ഷിതാവിനെ ഭരണവര്‍ഗപോലീസ് തല്ലിചതക്കുന്ന കാഴ്ച കണ്ടവരാണ് നാം. വീണ്ടു മിതാ സാധാരണക്കാരന്റെ അന്തിയുറങ്ങാനുള്ള കിടപാടം ലഭിക്കുന്ന പദ്ധതികളെല്ലാം അട്ടിമറിക്കുന്നതിനായി ഇറങ്ങിതിരിച്ചിരിക്കുകയാണന്നും ഇതിനെതിരെ ജനാധിപത്യ കേരളം പ്രതികരിക്കണമെന്നും അദേഹം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ചാവക്കാട് മുനിസിപ്പല്‍ പ്രസിഡന്റ്
റിയാസ് ചാവക്കാട് അധ്യക്ഷധ വഹിച്ചു. എസ് ടി യു സംസ്ഥാന സെക്രട്ടറി പി എ ഷാഹുല്‍ ഹമീദ്, മുഖ്യപ്രഭാഷണം നടത്തി. അലി അകലാട,് ലത്തീഫ് പാലയൂര്‍, അനസ് തിരുവത്ര, ആരിഫ് പാലയൂര്‍, ഷെജീര്‍ പുന്ന , സ്വാലിഹ് എം എസ് ഗഫൂര്‍ കനാം പുള്ളി, റഹീം ചാവക്കാട്, ഷാഹുല്‍ ബീച്ച്. എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."