മത്സ്യബന്ധനത്തിനിടെ വള്ളങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു
വലപ്പാട് ബീച്ചിന് 12നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് ആഴക്കടലിലാണ് സംഭവം
തൃപ്രയാര്‍: മത്സ്യബന്ധനത്തിനിടെ വല പാറയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രണ്ട് വള്ളങ്ങള്‍ കൂട്ടി ഇടിച്ച് തകര്‍ന്നു. അഞ്ച് ലക്ഷത്തിന്റെ നഷ്ടം. വലപ്പാട് ബീച്ച് കാവിലമ്മ ഗ്രൂപ്പിന്റെ വള്ളമാണ് തകര്‍ന്നത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചേറ്റുവ ഹാര്‍ബറില്‍നിന്നും മത്സ്യ ബന്ധനത്തിനു പോയതായിരുന്നു കാവിലമ്മ വള്ളം. വലപ്പാട് ബീച്ചിന് 12നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് ആഴക്കടലിലാണ് സംഭവം. കടലിലെറിഞ്ഞ വല പാറയില്‍ കുടുങ്ങുകയായിരുന്നു. ഇതേതുടര്‍ന്ന് വല വലിച്ചുകയറ്റാന്‍ സഹായിക്കാനെത്തിയ കാവടി വള്ളം കാവിലമ്മ വള്ളത്തില്‍ ഇടിക്കുകയും കാവിലമ്മ വള്ളത്തിന്റെ ഒരു ഭാഗം തകരുകയുമായിരുന്നു. അപകടത്തേതുടര്‍ന്ന് 600കിലോ വലയും 800കിലോ നങ്കൂരവും കേട് വന്നു. തുടര്‍ന്ന് വള്ളത്തിലുണ്ടായിരുന്ന 35തൊഴിലാളികളെയും മറ്റ് വള്ളങ്ങളില്‍ കരയ്ക്കെത്തിക്കുകയായിരുന്നു. 45ലക്ഷം രൂപ മത്സ്യഫെഢില്നിന്നും കൂടാതെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്താണു വള്ളം വാങ്ങിയതെന്നും പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് നാശനഷ്ടത്തിനു സഹായം ലഭിക്കുമെന്നു ഉറപ്പില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."