മുടിക്കോട് പള്ളി വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കണം: മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍
തൃശൂര്‍: ഒരു വിഭാഗം അക്രമി സംഘത്തിന്റെ ഇടപെടല്‍ മൂലം അടഞ്ഞുകിടക്കുന്ന മുടിക്കോട് പള്ളി അടിയന്തിരമായി വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പള്ളി അടഞ്ഞു കിടക്കുന്നതിലൂടെ അക്രമികളുടെ ഗൂഢമായ താല്‍പര്യമാണ് സംരക്ഷിക്കപ്പെടുന്നത്. മഹല്ല് നിവാസികളുടെ പൂര്‍ണ്ണ പിന്തുണയോടെ പള്ളി പരിപാലന ചുമതലയേറ്റ ഭരണ സമിതിയെ അക്രമിച്ചും ഭീഷപ്പെടുത്തിയും പുകച്ചു പുറത്തുചാടിക്കാനുള്ള ചില സാമൂഹ്യ ദ്രോഹികളുടെ ശ്രമത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് അങ്ങേയറ്റം അപലപനീയവും ജനങ്ങളുടെ മൗലിക സ്വാതന്ത്ര്യങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റവുമാണ്.
മസ്ജിദുകള്‍ക്ക് നേരെയുള്ള കാന്തപുരം വിഭാഗത്തിന്റെ അക്രമങ്ങള്‍ ജൂതന്മാരുടെ ശൈലിയാണ്.ജൂതന്മാരുടെ ഏജന്റെന്മാരെപോലെയാണ് വിഭാഗത്തിന്റെ ഇടപ്പെടല്‍.
അക്രമമുണ്ടാക്കി നിസ്‌കാരത്തില്‍ നിന്ന് വിശ്വാസികളെ തടഞ്ഞ് നിര്‍ത്താന്‍ പള്ളിള്‍ പൂട്ടിക്കുന്ന പ്രവണത ഏറിവരുകയാണ്. കേരളത്തിലെ പള്ളികള്‍ പൂട്ടിക്കുന്നതില്‍ സര്‍ക്കാരിന്റെ മൗനാനുവാദം ഉണ്ടെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. അക്രമികളെ അമര്‍ച്ച ചെയ്യുന്നതിന് പകരം, അവരെ കയറൂരി വിടുന്ന രീതിയിലാണ് പൊലിസിന്റെ പ്രവര്‍ത്തനം.
ഈ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും പള്ളികളും മദ്രസകളും സംരക്ഷിക്കാന്‍ സമസ്തയുടെ പ്രവര്‍ത്തകര്‍ തയ്യാറാണന്നും മദ്രസാ മാനേജ്‌മെന്റ് അസാസിയേഷന്‍ ജില്ലാ കമ്മറ്റി പ്രസ്താവിച്ചു.
യോഗത്തില്‍ സമസ്തകേന്ദ്ര മുശാവറ അംഗങ്ങളായ എസ്.എം.കെ തങ്ങള്‍, കെ.പി.സി തങ്ങള്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, പി.ടി കുഞ്ഞിമുഹമ്മദ് മുസ്്‌ലിയാര്‍,അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍,സിദ്ധീഖ് ബദരി, ത്രീസ്റ്റാര്‍ കുഞ്ഞിമുഹമ്മദ് ഹാജി, ടി.എസ് മമ്മി, ഉമ്മര്‍ ബാഖവി പാടൂര്‍, മുഹമ്മകുട്ടി ഹാജി പഴയന്നൂര്‍, സിദ്ധീഖ് ഫൈസി മങ്കര, ഇബ്രാഹീം ഫൈസി പഴുന്നാന, ബാദുഷ അന്‍വരി ദേശമംഗലം, ഷെഹീര്‍ ദേശമംഗലം, അഡ്വ. ഹഫീസ് അബൂബക്കര്‍ സിദ്ധീക്ക്, ഉണ്ണീന്‍ കുട്ടി മുസ്്‌ലിയാര്‍ തൊഴുപ്പാടം, ഉമ്മര്‍ മാസ്റ്റര്‍ മുള്ളൂര്‍ക്കര പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."