സംസ്ഥാന പാതയില്‍ ആറ്റൂര്‍ എന്നും ദുരന്തമേഖല ആശങ്കയും ഭീതിയും ഒഴിയാതെ ജനങ്ങള്‍
ചെറുതുരുത്തി : കേരളത്തിന്റെ നവവത്സര ദിനമായ ചിങ്ങം ഒന്ന് പഴയന്നൂര്‍ വടക്കേത്തറ സ്വദേശികള്‍ക്ക് തീരാ ദു: ഖത്തിനേറെതായപ്പോള്‍ ആറ്റൂര്‍ സ്‌കൂള്‍ പരിസരത്തെ ജനങ്ങള്‍ക്ക് ഭീതിയും, ആശങ്കയുമൊഴിയുന്നില്ല .വാഴക്കോട് പ്ലാഴി സംസ്ഥാന പാതയിലെ ആറ്റൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ പരിസരത്ത് നിന്ന് അപകടങ്ങളും, ദുരന്തങ്ങളും വിട്ടൊഴിയുന്നില്ല. നിരത്ത് എന്നും മരണമുഖമാകുമ്പോള്‍ പ്രതിസന്ധി പരിഹാരത്തിന് അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന ആരോപണവും ശക്തമാണ്. ഒരു തകരാറുമില്ലാത്ത ദൂര കാഴ്ച ല ഭിയ്ക്കുന്നതാണ് ഈ മേഖലയിലെ റോഡ് എന്നിട്ടും എന്തുകൊണ്ട് സ്ഥിരം അപകടമെന്ന് ചോദിച്ചാല്‍ ഉടന്‍ നാട്ടുകാരുടെ മറുപടിയെത്തും വാഹനങ്ങളുടെ അമിതവേഗതയാണ് അപകടത്തിലേക്ക് നയിക്കുന്നതെന്നാണ് ജനപക്ഷം. ഇത് വസ്തുതയാണെന്ന് പൊലിസും പറയുന്നു. എന്നാല്‍ അപകടം ഇല്ലാതാക്കാനുള്ള നടപടികളെല്ലാം കടലാസിലൊതുങ്ങുന്നു എന്നതാണ് വസ്തുത. കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ രണ്ട് പേര്‍ മരണമടഞ്ഞതിന് തൊട്ട് സമീപമാണ് കഴിഞ്ഞ ദിവസവും അപകടം നടന്നത്. ജീവന്‍ നഷ്ടപ്പെട്ട രണ്ട് യുവാക്കളും സുഹൃത്തുക്കളും ഓട്ടോ ഡ്രൈവര്‍ മാരുമായിരുന്നു തൃശൂരില്‍ നിന്ന് മടങ്ങുന്നതിനിടയിലായിരുന്നു ദുരന്തം. രണ്ട് യുവാക്കളുടെ മരണത്തില്‍ നാട് കണ്ണീര്‍ വാര്‍ക്കുമ്പോള്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിയ്ക്കാതിരിക്കാന്‍ ശക്തമായ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."