ഐ.ജി.ബി.ടി ബസ് സ്റ്റാന്‍ഡില്‍ കയറാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്തതായി പൊലിസ്
മഞ്ചേരി: ഏറനാട് താലൂക്ക് വികസന സമിതി യോഗം ഏറനാട് താലൂക്ക് ഓഫീസില്‍ ചേര്‍ന്നു. ടി.പി വിജയകുമാര്‍, തഹസില്‍ദാര്‍ പി. സുരേഷ് എന്നിവര്‍ സംസാരിച്ചു.
വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ കഴിഞ്ഞ മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഐ.ജി.ബി.ടി ബസ് സ്റ്റാഡില്‍ കയറാത്ത ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയും മഞ്ചേരി ടൗണില്‍ നിന്നും കുട്ടികളെ കയറ്റാത്ത സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിച്ചതായി മഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. മഞ്ചേരി മിനിസ്റ്റേഷനു മുന്നിലെ കെട്ടിട നിര്‍മാണം നിര്‍ത്തി വെയ്ക്കാന്‍ കെട്ടിട ഉടമയ്ക്ക് നോട്ടീസ് നല്‍കിയതായും അതിനെതിരെ കെട്ടിട ഉടമ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതായും നഗരസഭ അധികൃതര്‍ അറിയിച്ചു. മഞ്ചേരി മിനി സിവില്‍ സ്റ്റേഷന് പരിസരത്തെ ആല് മരം മുറിച്ചു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 21-50 വരെ പ്രായമുള്ളവര്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതി, 21-40 വരെ പ്രായമുള്ളവര്‍ക്കു മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സെന്റര്‍, ജോബ് ക്ലബ് പദ്ധതി, അശരണര്‍, വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ക്കുള്ള ശരണ്യ പദ്ധതിയില്‍ അപേക്ഷ സ്വീകരിക്കുന്നതായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അധികൃതര്‍ അറിയിച്ചു.
വെണ്ണക്കോട് എ.യു.പി സ്കൂളില്‍ സാമൂഹിക വിരുദ്ധരുണ്ടാക്കിയ പ്രശ്നം പരിഹരിച്ചു. പഴേയിടം എ.എല്‍.പി സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കിട്ടാനുണ്ട്.
ഒന്നു മുതല്‍ എട്ടുവരെ ഇംഗ്ലീഷ് മീഡിയം ടെക്സ്റ്റ് ബുക്ക് കിട്ടാനില്ലെന്നും നിലവിലുള്ള കോണ്‍ട്രാക്ട് വ്യവസ്ഥയിലുള്ള ടെക്സ്റ്റ് ബുക്ക് വിതരണം മാറ്റി ജില്ലാ ഡിപ്പോയേയൊ ടെക്സ്റ്റ് ബുക്ക് വിതരണം ഏല്പിച്ചാല് പ്രശ്നം പരിഹരിക്കാമെന്നും അസിസ്റ്റന്റ് എജ്യുക്കേഷന്‍ ഓഫീസര്‍മാര്‍ അറിയിച്ചു.
പാണ്ടിക്കാട് ജങ്ഷനില്‍ സിഗ്നല്‍ ലൈറ്റ് ഒരു ഭാഗത്ത് കേടുവന്നതും റോഡ് വീതിയില്ലാത്തതും കാരണം ഗതാഗത തടസമുണ്ടാവുന്നതിനാല് റോഡ് വീതി കൂട്ടിയതിനു ശേഷം ട്രാഫിക്ക് സിഗ്നല്‍ പുന:സ്ഥാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് ഗതാഗത തടസം ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാന്‍ പി.ഡബ്ല്യു.ഡി (റോഡ്) വിഭാഗത്തിന് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."