ഗ്രീന്‍ പുല്ലുരിന് പൊന്‍ തൂവലായി പൊതുമ്പുച്ചിറയില്‍ നടീല്‍ ഉത്സവം
പുല്ലൂര്‍: പുല്ലൂര്‍ അവിട്ടത്തൂര്‍ റോഡിലുള്ള പൊതുമ്പുച്ചിറ പടിഞ്ഞാറേ പാടശേഖരത്തിന് ഒരുപതിറ്റാണ്ട് കാലത്തിന് ശേഷം പുനര്‍ജന്മം ലഭിയ്ക്കുന്നു.
പത്ത് വര്‍ഷകാലത്തോളമായി കൃഷിയിറക്കാതെ തരിശിട്ടിരുന്ന പാടശേഖരത്തില്‍ ഈ കഴിഞ്ഞ കടുത്ത വേനലില്‍ രണ്ട് വന്‍തീപിടുത്തങ്ങള്‍ ഉണ്ടാവുകയും ജനങ്ങള്‍ ഭീതിയിലാവുകയും ചെയ്തിരുന്നിടത്ത് നിന്നാണ് ഫിനിക്‌സ് പക്ഷിയേ പോലെ ഉയര്‍ത്തെഴുന്നേറ്റ് വരുന്നത്.
ഗ്രീന്‍പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ പൊതുമ്പുച്ചിറ പടിഞ്ഞാറേ പാടശേഖരസമിതിയുടെ നേതൃത്വത്തിലാണ് പാടത്ത് കൃഷയിറക്കിയത്. മണ്ണിന്റെ ജലാംശവും ഊര്‍വരതയും നഷ്ടപെട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈകുറി കര്‍ഷകര്‍ വിത്തിറക്കി നൂറ് മേനി വിളവ് കൊയ്യാന്‍ ലക്ഷ്യമിടുന്നത്. 275 പറ നിലത്ത് ജയ, ജ്യോതി എന്നിനെല്ല് വിത്താണ് കൃഷിചെയ്യുന്നത്. വെള്ളിയാഴ്ച്ച രാവിലെ നടന്ന ഞാറുനടീല്‍ ഉത്സവം തൃശൂര്‍ എം പി സി എന്‍ ജയദേവന്‍ പടിഞ്ഞാറേ പാടശേഖരസമിതി പ്രസിഡന്റ് കെ വി ഗോപാലകൃഷ്ണനും സെക്രട്ടറി ജോയി പി ഐയ്ക്കും ഞാറ് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. പുല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റും പാടശേഖരസമിതി രക്ഷാധികാരിയുമായ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷനായി. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ മുഖ്യാതിഥിയായിരുന്നു.
ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപ്പിള്ളി, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീകുമാര്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ സുധീഷ്, മുന്‍ പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍ തേറാട്ടില്‍, വേളൂക്കര ഗ്രാമപഞ്ചായത്തംഗം കെ കെ വിനയന്‍, മുരിയാട് കൃഷി അസിസ്റ്റന്റ് ഓഫിസര്‍ എന്‍ സുകന്യ, പുല്ലുര്‍ സഹകരണ ബാങ്ക് സെക്രട്ടറി സി എസ് സ്വപ്ന എന്നിവര്‍ സംസാരിച്ചു. പി പി ജോണ്‍സണ്‍ സ്വാഗതവും കെ വി ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."