ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാപ്രഖ്യാപനം ഇന്ന്
പാലക്കാട്: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല പ്രഖ്യാപനം ശനിയാഴ്ച നടക്കും. നൂറണി മോത്തി മഹലില്‍ വൈകിട്ട് രണ്ട് മണിക്കാണ് പരിപാടി. പ്രഥമ ജില്ല കമ്മിറ്റിയെയും ഭാരവാഹികളെയും പ്രഖ്യാപിക്കും. ഇന്ത്യയിലെ പ്രഥമ ജില്ല പ്രഖ്യാപനമാണ് നടക്കാന്‍ പോകുന്നതെന്ന് സംഘാടക സമിതി അറിയിച്ചു. നവ ജനാധിപത്യം, സാമൂഹ്യനീതി, സാഹോദര്യം എന്ന കാലികമായ മുദ്രാവാക്യവുമായാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പിറവിയെടുത്തിരിക്കുന്നത്. അധീശത്വ ആധിപത്യ ശക്തികളുടെ ഭരണവും അഴിഞ്ഞാട്ടവുമാണ് രാജ്യത്ത് നടക്കുന്നത്.രാജ്യം നേരിടുന്ന സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളെ അതിന്റെ കാരണങ്ങളും സങ്കീര്‍ണതകളും മുന്‍നിര്‍ത്തി തിരിച്ചറിയുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന പുതിയ വിദ്യാര്‍ഥി യുവജന രാഷ്ട്രീയത്തെയാണ് ഫ്രറ്റേണിറ്റി പ്രതിനിധീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
സമ്മേളനാനന്തരം പുതിയ നേതാക്കള്‍ക്കുള്ള സ്വീകരണ റാലി നഗരത്തില്‍ നടക്കും.
കോയമ്പത്തൂരില്‍ സ്പാര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു
കോയമ്പത്തൂര്‍: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാന്റ്മാര്‍ക്ക് ഗ്രൂപ്പിന്റെ അതിനൂതന സംവിധാനങ്ങളുള്ള സ്പാര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് കോയമ്പത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്പാര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ കോയമ്പത്തൂരിലെ രണ്ടാമത്തെ സംരംഭമാണിത്. പ്രോസോണ്‍ മാളിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയത്.
ഹൈപ്പര്‍ ചെയ്‌നിന്റെ ഇന്ത്യയിലെ 18ാമത്തേയും കോയമ്പത്തൂരിലെ രണ്ടാമത്തേതുമാണിത്. ഉപഭോക്താക്കള്‍ക്കായി ഇന്ത്യയില്‍ ആദ്യമായി സാങ്കേതികാടിസ്ഥാനത്തിലുള്ള അതിനൂതനമായ പരീക്ഷണാത്മക ഷോപ്പിങ് അനുഭവം നല്‍കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
30,000 സ്‌ക്വയര്‍ഫീറ്റിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റ് വ്യക്തിപരമാക്കിയതും പ്രാദേശികാനുഭവം നല്‍കുന്നതും രസകരവുമായ ഷോപ്പിങ് അനുഭവം ഇവിടെ ലഭിക്കും. ഉപ്പുതൊട്ട് കര്‍പ്പൂരം വരേയുള്ള അന്താരാഷ്ട്ര നിലവാരമുള്ള ഉല്‍പന്നങ്ങളുടെ വന്‍ശേഖരവും ഗുണമേന്മയുടേയും മൂല്യത്തിന്റേയും കാര്യത്തില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് മുന്നിട്ടുനില്‍ക്കുന്നു.
അന്താരാഷ്ട്ര ഷോപ്പിങ് അനുഭവം ഉറപ്പുനല്‍കുന്ന സംവിധാനങ്ങളാണ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുള്ളത്. ഭക്ഷണ സാധനങ്ങള്‍, പഴവര്‍ഗങ്ങള്‍, ഫര്‍ണിഷങ് ഐറ്റംസ്, സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍, വൈവിധ്യമാര്‍ന്ന വസ്ത്രശേഖരം എന്നിവയുടെ പ്രത്യേക ഫ്‌ളോറുകള്‍ ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."