തോട്ടുമുക്കില്‍ മോഷണപരമ്പര
നെടുമങ്ങാട്: രണ്ടു ക്ഷേത്രങ്ങളില്‍ നിന്നും രണ്ടാഴ്ചക്കിടെ പലവട്ടം കാണിക്ക വഞ്ചികള്‍ മോഷണം പോയി.
നെടുമങ്ങാട് വാളിക്കോട് തോട്ടുമുക്ക് ഭദ്രകാളിക്ഷേത്രം, മണ്ണാംകോണം ഭഗവതീക്ഷേത്രം എന്നിവിടങ്ങളിലെ കാണിക്കവഞ്ചികളാണ് പലവട്ടം മോഷണം പോയത്.ഓരോ പ്രാവശ്യവും വഞ്ചികള്‍ പുനസ്ഥാപിച്ചെങ്കിലും ഒരാഴ്ച്ചപോലും തികയുന്നതിനുമുന്‍പ് വീണ്ടു ഇളക്കിമാറ്റുകയായിരുന്നു.
ഒടുവില്‍ വ്യാഴാഴ്ച രാത്രിയിലും മൂന്നു കാണിക്ക വഞ്ചികളും പിഴുതുമാറ്റി പണം മോഷ്ടിച്ച് ദൂരെയായി വലിച്ചെറിഞ്ഞിരുന്നു.
മോഷണം മാത്രമല്ല ഇതിനു പിന്നിലെന്നും നാട്ടിലെ സമാധാനം തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ബോധപൂര്‍വമായ ശ്രമമാണന്നും തോട്ടുമുക്ക് ഭദ്രകാളിക്ഷേത്രം പ്രസിഡന്റ് ഭാസ്ക്കരന്‍ നായരും മണ്ണാംകോണം ഭഗവതീക്ഷേത്രം പ്രസിഡന്റ് ശ്രീകുമാറും പറയുന്നു.
മോഷണ വിവരം അറിയിച്ചിട്ടും പ്രതികളെ പിടിക്കുന്നതിനോ ഇവിടെ രാത്രികാല പെട്രോളിംങ് ശക്തമാക്കുന്നതിനോ പൊലിസ് ശ്രമിക്കുന്നില്ലന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."