കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം
കഠിനംകുളം: തങ്ങള്‍ അനുഭവിക്കുന്ന യാത്രാ ക്ലേശത്തിന് പരിഹാരം കാണുന്നതിലേക്ക് കഴക്കൂട്ടത്ത്കുടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി ടെക്കികള്‍ കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നു.
ഇന്നലെ വൈകിട്ട് നാലിന് ടെക്‌നോപാര്‍ക്ക് മെയിന്‍ ഗേറ്റില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് അഞ്ച് മണിയോടെ റെയില്‍വ്വേസ്റ്റേഷനിലെത്തി.
തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ മേയര്‍ വി.കെ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
അമ്പതിനായിരത്തിലധികം വരുന്ന ടെക്‌നോപാര്‍ക്കിലെ ഐ.ടി ജീവനക്കാരില്‍ ഭൂരിഭാഗവും ദൂര സ്ഥലങ്ങളില്‍ നിന്ന് വന്നു താമസിക്കുന്നവരാണ്. അടുത്ത ജില്ലകളിലുള്ളവരില്‍ ഒരു വിഭാഗം ദിവസവും വീടുകളില്‍ പോയി വരുന്നവരുമുണ്ട്.
വര്‍ഷങ്ങളായി കഴക്കൂട്ടം റെയില്‍വെ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനിനു സ്റ്റോപ്പ് അനുവദിക്കുക എന്ന ആവശ്യവുമായി ടെക്‌നോപാര്‍ക്കിലെ ടെക്കികളുടെ സംഘടനകളായ പ്രതിധ്വനി ഉള്‍പ്പെടെയുള്ള സംഘടനകളും നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കൗന്‍സിലും മറ്റ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുണ്ടായിരുന്നു.
ദിവസവും ട്രെയിനില്‍ വീട്ടില്‍ പോയി വരുന്നവര്‍ക്കും വെള്ളിയാഴ്ചകളില്‍ വീട്ടില്‍ പോയി തിങ്കളാഴ്ച വരുന്നവര്‍ക്കും വൈകുന്നേരം ജോലി സമയത്തിനു ശേഷം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തുക എന്നത് ഏറെ പ്രയാസകരമാണ്, അതിനാല്‍ കൂടുതല്‍ പേരും സ്വകാര്യ ബസ് സര്‍വിസുകളെയാണ് ആശ്രയിക്കുന്നത്. ഇത് ഓരോ വ്യക്തികള്‍ക്കും നല്ല രീതിയില്‍ സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാക്കുന്നുണ്ട്.
നാഗര്‍കോവില്‍ ഭാഗത്തു നിന്ന് വരുന്ന നൂറു കണക്കിന് ജീവനക്കാര്‍ക്ക് രാവിലെ ജയന്തി ജനത ട്രെയിന്‍ കഴക്കൂട്ടത്ത് നിര്‍ത്തിയാല്‍ വളരെ ഉപകാരപ്രദമാകും, ആലപ്പുഴ വഴിയുള്ള ഒരു ട്രെയിനിനും നിലവില്‍ കഴക്കൂട്ടത്ത് സ്റ്റോപ്പില്ല, വടക്കന്‍ കേരളത്തിലേക്കും, ചെന്നൈയിലേക്കും ബാംഗ്‌ളൂരിലേക്കുമുള്ള ട്രെയിനുകള്‍ ഇവിടെ കഴക്കൂട്ടത്ത് നിര്‍ത്തിയാല്‍ നൂറു കണക്കിന് ഐ.ടി ജീവനക്കാര്‍ക്ക് പ്രയോജനം ചെയ്യുമെന്നതില്‍ സംശയമേയില്ല.
ഈ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി, ശശി തരൂര്‍ എം.പി, ഡോ: സമ്പത് എം.പി, എം.എല്‍.എമാര്‍, മാറി മാറി വരുന്ന തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍മാര്‍ തുടങ്ങിയവര്‍ക്ക് നിരവധി അഭ്യര്‍ഥനകളും പരാതികളും സമരമുഖത്തുള്ളവര്‍ നല്‍കിയിരുന്നു.
കഴക്കൂട്ടം എം.എല്‍.എയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനും നിവേദനം നല്‍കുകയും അദ്ദേഹം കൂടുതല്‍ സ്റ്റോപ്പ് ലഭിക്കേണ്ടതിന്റെ ആവശ്യകത പ്രത്യേക ദൂതന്‍ വഴി റെയില്‍വേ മന്ത്രിക്കു നിവേദനം നല്‍കുകയും ചെയ്തിരുന്നു.
സിഗ്‌നേച്ചര്‍ കാംപയിനും സെല്‍ഫി വീഡിയോ ക്യാംപയിനും ഹാഷ് ടാഗ് ക്യാംപയിനും ഉള്‍പ്പെടെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളാണ് റയില്‍വേയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പെടുത്താന്‍ ടെക്കികള്‍ നടത്തിയത്.
ആവശ്യം ന്യായമാണ് എന്ന ബോധ്യം എല്ലാവരും ബോധ്യപ്പെടുന്നുണ്ടെങ്കിലും കൂടുതല്‍ സ്റ്റോപ്പുകള്‍ പ്രവര്‍ത്തികമാകുന്നതില്‍ പൂര്‍ണമായും അവഗണിക്കപ്പെടുന്നു എന്ന് ബോധ്യമായതിനാലാണ് പ്രത്യക്ഷ പ്രതിഷേധവുമായി ടെക്കികള്‍ ഇന്നലെ മാര്‍ച്ചും ധര്‍ണയുമായി കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയത്.
പ്രധിധ്വനി ഭാരവാഹികളായ ജോഷി, രാജീവ് കൃഷ്ണന്‍ ശിവശങ്കര്‍, ശക്തി ബാലന്‍ വടിവേല്‍പ്രിജേഷ് മാര്‍ച്ചിനുംധര്‍ണക്കം നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."