അഡ്വ.ആര്‍.എസ്.രവിശങ്കര്‍ അനുസ്മരണനവും; വിവിധ മത്സരവും സംഘടിപ്പിക്കുന്നു
നെയ്യാറ്റിന്‍കര: സ്വദേശാഭിമാനി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ എഴുത്തുകാരനും അഭിഭാഷകനും നാടക പ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായിരുന്ന അഡ്വ.ആര്‍.എസ്.രവിശങ്കറിന്റെ അനുസ്മരണാര്‍ഥം ഓഗസ്റ്റ് 20 ന് സ്‌കൂള്‍- കോളജ് തല ചിത്ര രചന മത്സരവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു.
നെയ്യാറ്റിന്‍കര ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അങ്കണമാണ് വേദി. എല്‍.പി , യു.പി , എച്ച്.എസ് , എച്ച്.എസ്.എസ് , കോളജ് വിഭാഗങ്ങളിലാണ് മത്സരം. രാവിലെ 8.00 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.
9.00 ന് ചിത്ര രചനാ മത്സരം. എല്‍.പി 10.00 , യു.പി.11.00 , എച്ച്.എസ് 12.00 , എച്ച്.എസ്.എസ് 1.00 എന്ന നിലയിലാണ് മത്സരങ്ങളുടെ സമയ ക്രമം.
സ്‌കൂളുകളില്‍ നിന്നും ഒരു വിഭാഗത്തില്‍ ഒന്നിലധികം കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ ലിസ്റ്റ് ഓഗസ്റ്റ് 16 നകം പോസ്റ്റിലോ മെയിലിലോ നല്‍കണമെന്ന് സംഘാടകര്‍ അറിയിച്ചു. ഫോണ്‍: 9847565522.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."