ഉദ്ഘാടനം കഴിഞ്ഞു മണിക്കൂറുകള്‍ക്കകം യാര്‍ഡ് തകര്‍ന്നു
കിളിമാനൂര്‍: ഉദ്ഘാടനം കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്റ്റര്‍ ലോക്ക് പാകിയ യാര്‍ഡ് തകര്‍ന്നു .
കിണറിന്റെയും കക്കൂസിന്റെയും നില പരിതാപകരം. വ്യാപാരികളും നൂറു കണക്കിന് ആളുകളും എത്തുന്ന നഗരൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ആല്‍ത്തറമൂട് പൊതു മാര്‍ക്കറ്റിലാണ് ഈ ദുരവസ്ഥ .
വ്യാഴാഴ്ചയാണ് മാര്‍ക്കറ്റ് ജനങ്ങള്‍ക്ക് തുറന്നു കൊടുത്ത്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് മാര്‍ക്കറ്റ് നവീകരിച്ചത്.
നവീകരണത്തിന്റെ ഭാഗമായി മത്സ്യം വില്‍ക്കുന്നതിനായി ഒരു ഷെഡ് നിര്‍മിക്കുകയും ,കുറച്ചു ഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടുകയും ,മാര്‍ക്കറ്റിനുള്ളിലെ ആലിന് തറ കെട്ടുകയും ചെയ്തു ഇതിന് പുറമെയാണ് യാര്‍ഡില്‍ ഇന്റ്റര്‍ ലോക്ക് ഇട്ട് മോടി പിടിപ്പിച്ചത്.
ഇന്നലെ മാര്‍ക്കറ്റില്‍ മത്സ്യവുമായി പിക്കപ്പ് എത്തിയതോടെ .മോടിയുടെ പൂച്ച് പുറത്തായി. പലയിടത്തും താഴുകയും ഇന്റ്റര്‍ ലോക്ക് ഇളകുകയും ചെയ്തു.
കക്കൂസ് ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്. കിണര്‍ മാലിന്യം നിറഞ്ഞു കിടക്കുകയാണ് . ഹരിത കേരളത്തിന്റെ ഭാഗമായി മാലിന്യ മുക്ത പഞ്ചായത്ത് ആക്കി ഘോഷയാത്ര നടത്തി ദീപം തെളിയിച്ച പഞ്ചയത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള മാര്‍ക്കറ്റിലെ പൊതു കിണര്‍ ഈ അവസ്ഥയില്‍ ഇട്ടിട്ടാണ് പൊതു സമൂഹത്തോട് മാലിന്യം ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നത് .
അഴിമതിക്കും പഞ്ചായത്തിന്റെ കെടും കാര്യസ്ഥതക്കുമെതിരേ നാട്ടുകാര്‍ സമരത്തിനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."