നെയ്യാറില്‍ ജലവിഭവ വകുപ്പിന്റെ എന്‍ജിനീയറിങ് മ്യൂസിയം ഒരുങ്ങുന്നു
കാട്ടാക്കട: വിനോദ സഞ്ചാരികള്‍ക്ക് പുത്തന്‍ ആകര്‍ഷണമൊരുക്കി തയ്യാറാകുന്നു ജലവിഭവ വകുപ്പ്.
ഉദ്യാനവും ബോട്ട് യാത്രയും നീന്തല്‍ കുളവും കുട്ടികളുടെ പാര്‍ക്കും മാത്രം സ്വന്തമായി ഉണ്ടായിരുന്ന ജലവിഭവവകുപ്പിന് ഇനി ഒരു മ്യൂസിയത്തിന്റെ പേരില്‍ കൂടി അഭിമാനിക്കാം.
നെയ്യാറില്‍ പണി തീര്‍ന്നു വരികയാണ് എന്‍ജിനിയറിങ് മ്യൂസിയം .
1956 ല്‍ കമ്മിഷന്‍ ചെയ്ത നെയ്യാര്‍ അണക്കെട്ടിന്റെ ഭാഗമായി നിര്‍മിച്ചതാണ് പിക്‌നിക് ഹാള്‍ അന്തരിച്ച പ്രേം നസീര്‍ അഭിനയിച്ച പിക്‌നിക്ക് എന്ന സിനിമ ഉള്‍പ്പടെ നിരവധി സിനിമാ ഷുട്ടിങ്ങിന് വേദിയായതാണ് ഈ ഹാള്‍.വിവാഹങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കും പിക്‌നിക് ഹാള്‍ പൊതുജനങ്ങള്‍ക്ക് വാടകക്ക് നല്‍കിയിരുന്നു.
എന്നാല്‍ കാലപ്പഴക്കം കാരണം ഹാള്‍ പൊളിഞ്ഞ് ഉപയോഗശൂന്യമായതോടെ പൊതു പരിപാടികള്‍ക്ക് ഇവിടെ ആരും എത്താതെയായി. പൊതുജനങ്ങളെ ആകര്‍ഷിക്കാന്‍ നെയ്യാര്‍ഡാമിന്റെ വാതായനമായ പിക്‌നിക് ഹാള്‍ നിലനിറുത്തണം എന്ന ആശയവുമായി മുന്‍ ചീഫ് എന്‍ജിനിയര്‍ മഹാനുദേവനാണ് എന്‍ജിനിയറിങ് മ്യൂസിയം എന്ന ആശയം മുന്നോട്ടുവച്ചത്.
നിര്‍ദ്ദേശം നടപ്പിലാക്കം എന്ന് മനസിലായതോടെ മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുകയും ചെയ്തു.
ആദ്യകാല എന്‍ജിനിയറിങ്് ഉപകരണങ്ങള്‍ സംരക്ഷിച്ചു കൊണ്ട് പുതു തലമുറക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയാണ് അധികൃതരെ മ്യൂസിയം എന്ന ചിന്തയിലേക്ക് കൊണ്ടു വന്നത്. ആ ചിന്തയില്‍ നിന്നാണ് ഇവിടെ മ്യൂസിയം വരുന്നത്.
ഐ.ഡി.ആര്‍.ബി റിസര്‍ച്ച് ബോര്‍ഡിലും കേരള എന്‍ജിനിയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പീച്ചിയിലും ഉപയോഗിച്ചിരുന്ന ആദ്യകാല ഉപകരണങ്ങളാണ് ഇവിടെ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
കണക്കുകള്‍ നോക്കുന്നതിനായി ഉപയോഗിച്ച ലോഗരിതം ടേബിള്‍, സ്ലൈഡ് റൂള്‍, വരയ്ക്കാനായി ഉപയോഗിച്ച പീ സ്‌ക്വയര്‍, മിനി ഡ്രാഫ്‌റ്റെര്‍, വെള്ളം അളക്കാന്‍ ഉപയോഗിക്കുന്ന ഹൈഡ്രോളജി ഉപകരണങ്ങള്‍, ആദ്യകാലങ്ങളില്‍ ഉപയോഗത്തില്‍ ഇരുന്ന മറ്റ് ഉപകരണങ്ങള്‍ ആട്ടോമാറ്റിക് സംവിധാനവും കംപ്യൂട്ടര്‍ സോഫ്റ്റ് വെയറുകളും നിലവില്‍ വന്നതോടെ അന്യം നിന്നു പോയ ഉപകരണങ്ങള്‍ എന്നിവയാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്.
കെട്ടിടത്തില്‍ കുട്ടികള്‍ക്കായുള്ള ഒരു തിയേറ്ററും പണിയാനുള്ള ശ്രമം നടക്കുന്നുണ്ട്.
ഉടന്‍ പണികള്‍ പൂര്‍ത്തിയാക്കി എന്‍ജിനിയറിങ് മ്യൂസിയം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കാനാകും എന്ന പ്രതീക്ഷയിലാണ് ഇറിഗേഷന്‍ വകുപ്പ്. ഇതിന്റെ പണികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."