വീട്ടമ്മയെ പീഡിപ്പിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
കോവളം: വിഴിഞ്ഞത്ത് അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പൊലിസ് അറസ്റ്റ് ചെയ്തു.
വിഴിഞ്ഞം ആമ്പല്‍കുളം സ്വദേശി സബീര്‍ഖാന്‍ (27) നെയാണ് വീട്ടമ്മയുടെ പരാതിയില്‍ വിഴിഞ്ഞം പൊലിസ് അറസ്റ്റ് ചെയ്തത്.
വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കടന്ന് വീട്ടമ്മയെ ബലാല്‍ക്കാരമായി പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്ന് വിഴിഞ്ഞം പൊലിസ് പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ മേയ് മാസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം. ഡി.വൈ.എഫ്.ഐ മുന്‍ പ്രാദേശിക നേതാവ് കൂടിയായ സബീര്‍ഖാനെ സംഭവം പുറത്തറിഞ്ഞതോടെ രണ്ട് ദിവസം മുന്‍പ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.ന
കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആവശ്യത്തിനായാണ് വീട്ടമ്മ പ്രതിയെ ആദ്യമായി സമീപിച്ചത്.ഇത് മുതലെടുത്ത പ്രതി വീട്ടമ്മയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും പീഡനത്തിന് വിധേയമാക്കുകയുമായിരുന്നു.
പ്രതിയുടെ ശല്യം സഹിക്കവയാതെ ബുധനാഴ്ച്ച വീട്ടമ്മ പൊലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലിസ് യുവതിയുടെ മൊഴിയെടുത്തതറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലിസ് പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി വിഴിഞ്ഞം പൊലിസ് അറിയിച്ചു.
ഗൂഢാലോചന നടത്തി കള്ളക്കേസുണ്ടാക്കി എം.വിന്‍സെന്റ് എം.എല്‍.എയെ ജയിലിലടച്ചുവെന്ന ആരോപണം നിലനില്‍ക്കെ വിന്‍സെന്റ് എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യാന്‍ സി.പി.എം. ജില്ലാസെക്രട്ടറി വിഴിഞ്ഞത്തെത്തിയ ദിവസം തന്നെ ബ്രാഞ്ച്‌സെക്രട്ടറിയായ യുവാവ് സ്ത്രീ പീഡനക്കേസില്‍ അസ്റ്റിലായത് സി.പിഎമ്മിന് നാണക്കേടായി.
വീട്ടമ്മ പരാതി നല്‍കി രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ കേസ് തേച്ചുമാച്ച് കളയാന്‍ സി.പി.എമ്മും പൊലിസും ഒത്തു കളിക്കുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് വിഴിഞ്ഞം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഴിഞ്ഞത്ത് പ്രകടനവും നടത്തി.
മണ്ഡലം പ്രസിഡന്റ് എം.മുജീബ്‌റഹുമാന്‍, എന്‍.എസ്.നുസൂര്‍, സജു, മോഹനന്‍, നൌഷാദ്, സലിം, ജലീല്‍ ,സക്കീര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."