HOME
DETAILS
MAL
തായ്വാന് പ്രസിഡന്റിന്റെ വസതിയില്‍ ആക്രമണം; ഒരാള്‍ പിടിയില്‍
backup
August 19 2017 | 05:08 AM
തായ്പെയ്: തായ്വാന് പ്രസിഡന്റിന്റെ വസതിയില്‍ സായുധാക്രമണം നടത്തിയയാള്‍ പിടിയില്‍. ലൂ എന്നയാളാണ് പിടിയിലായത്. വസതിയുടെ പുറത്ത് നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് പരുക്കേറ്റു. ഒരു മ്യൂസിയത്തില്‍ നിന്ന് മോഷ്ടിച്ച സാമുറായി വാളുമായാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് പൊലിസ് പറഞ്ഞു. ചൈനീസ് പതാകയുമായി പിടിയിലായ ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാളു മോഷ്ടിക്കാനായി ഹാമ്മറുപയോഗിച്ച് മ്യൂസിയത്തിന്റെ ആവരണം തകര്‍ത്തുവെന്നും അക്രമിയുടെ ലക്ഷ്യമെന്താണെന്ന് അറിയില്ലെന്നും പൊലിസ് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."