ഭീകരവാദം, നക്‌സലിസം, കശ്മീര്‍ പ്രശ്‌നം എന്നിവ 2022 ഓടു കൂടി പരിഹരിക്കും: രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: കശ്മിര്‍ പ്രശ്‌നം ഉള്‍പ്പെടെ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെല്ലാം 2022 ഓടുകൂടി പരിഹാരം കണ്ടെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയുടെ തലവേദനയായ ഭീകരവാദം, നക്‌സലിസം, കശ്മീര്‍ പ്രശ്‌നം എന്നിവയ്ക്ക് ശ്വാശ്വത പരിഹാരം കാണുമെന്നാണ് പ്രഖ്യാപനം.
2018 ന്റെ പകുതിയോടെ ബംഗ്ലാദേശ് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
നവഭാരത രൂപീകരണവുമായി ബന്ധപ്പെട്ട് വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നു രാജ്യം നേരിടുന്ന ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ നവഭാരതം കെട്ടിപ്പടുക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് ശക്തി പകരാന്‍ 2022 ഓടെ ഇവയെല്ലാം പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
1942 ല്‍ ക്വിറ്റ് ഇന്ത്യ പ്രതിജ്ഞയെടുത്, ഭാരതീയര്‍ക്ക് 1947 ല്‍ ബ്രിട്ടീഷുകാരെ തുരത്താമെങ്കില്‍ 2017 ല്‍ നവഭാരത പ്രതിജ്ഞയെടുക്കുന്ന നമുക്ക് എന്തുകൊണ്ട് 2022 ആകുമ്പോഴേക്കും നവഭാരതം കെട്ടിപ്പടുത്തുകൂടെന്നും അദ്ദേഹം ചോദിച്ചു.
ഭീകരവാദം, മാലിന്യം, അഴിമതി, പട്ടിണി, ജാതീയത എന്നിവയില്‍ നിന്നും രാജ്യത്തെ മുക്തമാക്കാന്‍ ജനങ്ങള്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."