കേരളത്തിലെ കടുവ സംരക്ഷണ കേന്ദ്രത്തിലുള്ളത് 58 കടുവകള്‍
തിരുവനന്തപുരം: കേരളത്തിലെ രണ്ട് കടുവ സംരക്ഷണ കേന്ദ്രത്തിലുള്ളത് 58 കടുവകളെന്ന് സെന്‍സസ് റിപ്പോര്‍ട്ട്.
പെരിയാര്‍,പറമ്പിക്കുളം കടുവാസങ്കേതങ്ങളിലായാണ് 58 കടുകള്‍ ഉള്ളതായി കണ്ടെത്തിയത്. വനം മന്ത്രി കെ രാജുവാണ് സെന്‍സസ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ചത്.
33 എണ്ണം പെരിയാറിലും 25 എണ്ണം പറമ്പിക്കുളത്തുമാണുള്ളത്. വനത്തിനുള്ളില്‍ ക്യാമറ സ്ഥാപിച്ചും മറ്റുമാണ് സെന്‍സസ് നടത്തിയത്. 2010ല്‍ നടത്തിയ സെന്‍സസില്‍ പറമ്പിക്കുളത്ത് 35 എണ്ണത്തെയും പെരിയാറില്‍ 34 എണ്ണത്തെയും കണ്ടെത്തിയിരുന്നു. സര്‍വേയില്‍ 10 ആനകളും 4 കുരങ്ങുകളും ഒരു പുള്ളിപ്പുലിയും വൈദ്യുതാഘാതമേറ്റ് ചത്തതായി കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്ത മൃഗങ്ങളുടെ ആക്രമം മൂലം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 10 മനുഷ്യ ജീവന് നഷ്ടപ്പെടുകയും 39 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."