വൃദ്ധയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച് കവര്‍ച്ച നടത്തിയ പ്രതി മഞ്ചേരിയില്‍ പിടിയില്‍
മഞ്ചേരി: വൃദ്ധയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച് കവര്‍ച്ച നടത്തിയ പ്രതി മഞ്ചേരി പൊലിസിന്റെ പിടിയിലായി. പൂക്കോട്ടൂര്‍ സ്വദേശി നൂറേങ്ങല്‍ വാളാര്കുന്നത്ത് ഉമ്മര്‍ (26) ആണ് ഇന്നലെ പിടിയിലായത്. 2015 മെയ് 31ന് പൂക്കോട്ടൂര്‍ സ്വദേശിയായ വൃദ്ധയെ അവര്‍ ഒറ്റക്കു താമസിക്കുന്ന വീട്ടില്‍ രാത്രി ഒരു മണിയോടെ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു മോഷണം നടത്തിയിരുന്നു. ഇന്നലെയാണ് പ്രതി മഞ്ചേരി ക്രൈം സ്ക്വോഡ് അംഗങ്ങളുടെ വലയിലായത്. നേരത്തെ ഇയാളുടെ തന്നെ ബന്ധുവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
2014ല്‍ റോഡിലൂടെ നടന്നുപോവുന്ന വീട്ടമ്മയുടെ മാലപൊട്ടിച്ചതിനു പ്രതിക്കെതിരേ കാളികാവ് പൊലിസ് സ്റ്റേഷനില്‍ രണ്ട് കേസുകളുണ്ട്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കോയമ്പത്തൂരും മറ്റും ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് കൂട്ടുപ്രതികളുമൊത്ത് കവര്‍ച്ചക്കുള്ള തയാറെടുപ്പോടെ നാട്ടിലേക്കെത്തിയെതെന്ന് പ്രതി പൊലിസിനു മൊഴിനല്‍കി. ഈകേസില്‍ ജാമ്യത്തിലിറങ്ങിയതോടെയാണ് മാനഭംഗത്തിനു ശ്രമം നടത്തിയതെന്നും പൊലിസ് പറഞ്ഞു. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മഞ്ചേരി സി.ഐ സണ്ണിചാക്കോയുടെ നിര്‍ദേശ പ്രകാരം എസ്.ഐ കൈലാസ് നാഥിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ക്രൈം സ്ക്വോഡ് അംഗങ്ങളായ എം അസൈനാര്‍ പി. സഞ്ജീവ്, സലീം, രാജീവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."