നാല് കൊലപാതകങ്ങള്‍ നടത്തിയ ക്രൈം നോവലിസ്റ്റ് 22 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍
ബീജിങ്ങ്: നാലു പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചൈനയിലെ വിഖ്യാതനായ ക്രൈം നോവലിസ്റ്റിനെ 22 വര്‍ഷങ്ങള്‍ക്കു ശേഷം പൊലിസ് അറസ്റ്റ് ചെയ്തു.
1995ല്‍ നടന്ന കൊലപാതകങ്ങളില്‍ പ്രതിയായ ലിയു യങ്ബിയാവോയാണ് അറസ്റ്റിലായത്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള എഴുത്തുകാരനാണ് ഇദ്ദേഹം.
കഴിഞ്ഞാഴ്ചയാണ് അന്‍ഹൂയ് പ്രവിശ്യയിലെ വീട്ടില്‍ നിന്നും ഇയാള്‍ അറസ്റ്റിലായത്. കൂട്ടാളിയായ വാങിന്റെ സഹായത്തോടെയാണ് ലിയു കൊലപാതകങ്ങള്‍ നടത്തിയത്. ഇയാളെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും കുറ്റം സമ്മതിച്ചു.
1995 നവംബര്‍ 29നാണ് കേസിനാസ്പദമായ കൊലപാതങ്ങള്‍ നടന്നത്. ജീജാങ് പ്രവിശ്യയിലെ ഒരു ഗസ്റ്റ് ഹൗസില്‍ മോഷണ ശ്രമത്തിനിടെ വീട്ടുടമസ്ഥനും ഭാര്യയും പേരമകനും വീട്ടിലുണ്ടായിരുന്ന അതിഥിയെയുമാണ് ഇവര്‍ കൊലപ്പെടുത്തിയത്.
അടുത്തിടെ നടന്ന ഒരു ഡിഎന്‍എ പരിശോധനയാണ് ലീയുവിലേക്കും വാങിലേക്കും അന്വേഷണം നീങ്ങാന്‍ പ്രേരണയായതെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ നിങ്ങളെ കാത്തിരിക്കുകയായിരുന്നുവെന്നാണ് ലിയു പൊലിസുകാരോട് പറഞ്ഞത്.
അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ലിയു ഒരു ക്രൈം നോവലിന്റെ എഴുത്തുപുരയിലായിരുന്നു. ദി ബ്യൂട്ടിഫുള്‍ റൈറ്റര്‍ ഹൂ കില്‍ഡ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ ഉള്ളടക്കം ലീയു നടത്തിയ കൊലപാതകം തന്നെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."