ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി: 23 മരണം; 40 പേര്‍ക്കു പരുക്ക് I video
മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ട്രെയിന്‍ പാളം തെറ്റി 23 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരുക്കേറ്റു. നിരവധിപേരുടെ നില ഗുരുതരമാണ്. മരണസംഖ്യ കൂടാനിടയുണ്ട്.
പുരി ഹരിദ്വാര്‍ കലിംഗ ഉത്കല്‍ എക്‌സ്പ്രസ് ആണ് പാളം തെറ്റിയത്. പുരിയില്‍നിന്നു ഹരിദ്വാറിലേക്കു പോകുകയായിരുന്ന ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഹെല്‍പ് ലൈന്‍ നമ്പറുകള്‍
മൊറാദാബാദ്- 1072
റെയില്‍വേ-2101
ഹരിദ്വാര്‍ റെയില്‍ വേ- 5131, 5101
ബിഎസ്എന്‍എല്‍- 01334227477, 227478, 227479, 227480
വൈകിട്ട് 5.50 നാണ് സംഭവം. മുസഫര്‍നഗറിലെ ഖട്ടൗലി റെയില്‍വേ സ്റ്റേഷനു സമീപത്താണ് അപകടം. ട്രെയിനിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്.
പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശീയ ദുരന്ത നിവാരണ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
11 പേരുടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 3.50 ലക്ഷം രൂപ സാമ്പത്തിക സഹായം റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50000 രൂപയും സാരമായി പരുക്കുള്ളവര്‍ക്ക് 25000 രൂപയും ധനസഹായം നല്‍കും.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. അട്ടിമറി സാധ്യതയും റെയില്‍വേ തള്ളിക്കളയുന്നില്ല.
#WATCH: Visuals from the train derailment site in Muzaffarnagar's Khatauli; 6 coaches have derailed. More details awaited #UttarPradesh pic.twitter.com/AiNdfKV7oS
— ANI UP (@ANINewsUP) August 19, 2017
സംഭവത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി.
Extremely pained by the derailment of the Utkal Express in Muzaffarnagar. My thoughts are with the families of the deceased: PM
— PMO India (@PMOIndia) August 19, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."