HOME
DETAILS
MAL
മൂന്ന് കുറുങ്കവിതകള്‍
backup
August 19 2017 | 17:08 PM
ഇറക്കം
ഇടിച്ചുകേറി വന്നവരും
ഇരച്ചുകേറിയിരുന്നവരും
ഇറങ്ങിപ്പോകുന്നതെപ്പോഴും
ഇരുട്ടിന്റെ ഇടനാഴികയിലേക്കാണെന്ന്
ഇരുത്തം വന്നവരെത്ര പറഞ്ഞുവച്ചു.
തന്ത്രം
സൂചനകളില്‍ തിരഞ്ഞാല്‍
സൂചിയും കിട്ടുമെന്നിരിക്കെ
പെണ്‍പുലികളെയും
നിര്‍ദാക്ഷിണ്യം
'നിര്‍ഭയ'കളാക്കി
ഇരയെന്നു
ചാപ്പകുത്തുന്നതിലുമില്ലേ
ഒരു പുരുഷതന്ത്രം.
കരുതല്‍
ഒരുങ്ങിനിന്നോളൂ
ഒതുക്കാനും മെതിക്കാനും
ഓര് വരുന്നുണ്ട്.
മെരുങ്ങാന്‍ പഠിച്ചോളൂ
ഞെക്കി ഞെക്കി ഞെരുക്കാനും
ഓര് വരുന്നുണ്ട്.
കരുതി നിന്നോളൂ
തളര്‍ത്താനും
തളയ്ക്കാനും
ഓര് വരന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."