HOME
DETAILS

പൈതൃക സ്മരണകളുടെ ഗുഹാമുഖം

  
backup
August 19 2017 | 21:08 PM

12548965896-2

 

പൈതൃകഭൂമികളിലൂടെയുള്ള യാത്ര ഇഷ്ടപ്പെടുന്നവര്‍ ഉറപ്പായും പോകേണ്ട ഒരിടമുണ്ട് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍. ലോക പൈതൃകപട്ടികയില്‍ ഇടംനേടിയ അജന്തയും എല്ലോറയുമെല്ലാം അവിടെയാണുള്ളത്.
വ്യത്യസ്ത കാലഘട്ടങ്ങളില്‍ ജീവിച്ചുപോയ മനുഷ്യര്‍ അവിടത്തെ കൂറ്റന്‍ പാറമലകള്‍ തുരന്നുണ്ടാക്കിയ ഗുഹാക്ഷേത്രങ്ങള്‍ കാണേണ്ട കാഴ്ച തന്നെയാണ്. ദൗലത്താബാദ് കോട്ട, മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ ഖബറിടം നിലകൊള്ളുന്ന ഖുല്‍ദാബാദ്, ബീബി കാ മഖ്ബറ, പഞ്ചക്കി തുടങ്ങിയ വേറിട്ട കാഴ്ചകളും അവിടെയുണ്ട്. ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പട്ടണം കൂടിയാണിന്ന് ഔറംഗാബാദ്.

ദൗലത്താബാദ് കോട്ട


ഔറംഗാബാദ് നഗരത്തില്‍നിന്ന് 30 കി.മീ ദൂരമേ എല്ലോറയിലേക്കുള്ളൂ. ആ യാത്രയ്ക്കിടയില്‍ റോഡിന്റെ ഇടതുവശത്തായി സമുദ്രനിരപ്പില്‍നിന്ന് 600 അടി ഉയരത്തില്‍ ഒരു കോട്ട കാണാം. അതാണ് ദൗലത്താബാദ് ഫോര്‍ട്ട്. പന്ത്രണ്ടാം നൂറ്റാണ്ടിനു മുന്‍പ് ഡെക്കാന്‍ പ്രദേശം ഭരിച്ചിരുന്ന യാദവ രാജാവായ ബിലാമ ഒന്നാമനാണ് അവിടെ ആദ്യം കോട്ട നിര്‍മിച്ചത്. ആ കുന്നില്‍ ദേവന്മാര്‍ അധിവസിക്കുന്നതായി കരുതിയിരുന്നതിനാല്‍ ദേവഗിരി എന്നായിരുന്നു അന്നത്തെ പേര്. പിന്നീട് മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ഭരണകാലത്താണ് ദേവഗിരിയുടെ പേര് ദൗലത്താബാദ് എന്നായി മാറിയത്. തുടര്‍ന്നു വന്ന പല രാജാക്കന്മാരും കോട്ട പുതുക്കിപ്പണിതു.


ഇന്നു കാണുന്ന കോട്ടയ്ക്കു സവിശേഷതകളേറെയാണ്. കോട്ടയ്ക്കുള്ളില്‍ തുറന്നുകിടക്കുന്ന വിശാലമായ സ്ഥലങ്ങളും ഇരുട്ടുനിറഞ്ഞ ഇടനാഴികളും ചെങ്കുത്തായ പടവുകളും തുരങ്കങ്ങളും ഒക്കെയുണ്ട്. പുറത്ത് വെള്ളം കെട്ടിനില്‍ക്കുന്ന അഗാധമായ ഒരു ഗര്‍ത്തവും. ആക്രമണത്തിനു വരുന്ന ശത്രുസൈന്യം കോട്ടയ്ക്കുള്ളില്‍ കയറി ഇരുട്ടുനിറഞ്ഞ ഇടനാഴിയിലൂടെ തപ്പിത്തടഞ്ഞ് മുന്നോട്ടുനീങ്ങി ഈ കിടങ്ങില്‍ ചെന്നുവീഴുന്നതു പതിവായിരുന്നത്രെ. കോട്ടയ്ക്കു ചുറ്റുമുള്ള കിടങ്ങ് ഇപ്പോഴും അതേപടി കാണുമ്പോള്‍ മനസൊന്നു നടുങ്ങും.
ഗോല്‍ക്കോണ്ട ഖുത്തുബ് ഷാഹി രാജവംശത്തിലെ അവസാന സുല്‍ത്താനായിരുന്ന അബുല്‍ ഹസന്‍ ഖുതുബ് ഷായെയും ശിവജിയുടെ മകന്‍ സംബാജിയെയും ഔറംഗസീബ് തടവുകാരാക്കി പാര്‍പ്പിച്ചിരുന്നതും ഈ കോട്ടയിലാണ്.


കോട്ടയ്ക്കുള്ളിലൂടെ മുന്നോട്ടുനടക്കുമ്പോള്‍ ഖുത്തുബ് മിനാറിനെ പോലുള്ള ഒരു വലിയ മിനാരം കാണാം. അതാണ് ചാന്ദ് മിനാര്‍. കോട്ട ആക്രമിച്ചു കീഴടക്കിയതിന്റെ ഓര്‍മയ്ക്കായി അലാവുദ്ദീന്‍ അഹമ്മദ് ഷാ ബാമിനിയാണ് അതു നിര്‍മിച്ചത്. 60 മീറ്ററിലേറെ പൊക്കമുള്ള ചാന്ദ് മിനാറിന് 500 വര്‍ഷത്തിലേറെ പഴക്കവുമുണ്ട്.

ഖുല്‍ദാബാദും എല്ലോറ ഗുഹകളും


ദൗലത്താബാദില്‍നിന്ന് 10 കി.മീ കൂടി സഞ്ചരിച്ചാല്‍ ഖുല്‍ദാബാദിലെത്താം. അവിടെയാണ് മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് അന്ത്യവിശ്രമം കൊള്ളുന്നത്.
ഇംഗ്ലീഷ് ചരിത്രകാരന്മാരാല്‍ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട മുഗള ചക്രവര്‍ത്തിയാണ് ഔറംഗസീബ്. ഖുര്‍ആന്‍ പകര്‍ത്തിയെഴുതിയും തൊപ്പിതുന്നിയും തികച്ചും ആര്‍ഭാടരഹിത ജീവിതം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മരണശേഷം തന്റെ ഖബറിടത്തിനരികിലൂടെ മുസ്‌ലിം മതവിശ്വാസികള്‍ നിസ്‌കാരത്തിനായി വുളുവെടുക്കുന്ന(അംഗസ്‌നാനം) വെള്ളം ഒഴുക്കിവിടാന്‍ സംവിധാനമൊരുക്കണമെന്ന് ഔറംഗസീബ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവത്രെ. അപ്രകാരം തന്നെയാണ് അദ്ദേഹത്തിന്റെ ഖബറിന്റെ നിര്‍മിതിയും.
ഖുല്‍ദാബാദില്‍നിന്ന് അല്‍പംകൂടി മുന്നോട്ടു സഞ്ചരിച്ചാല്‍ എല്ലോറ ഗുഹകളായി. എ.ഡി മൂന്നു മുതല്‍ ഏഴുവരെ നൂറ്റാണ്ടുകളില്‍ നിര്‍മിച്ച ബുദ്ധ-ജൈന-ഹൈന്ദവ വിഭാഗങ്ങളില്‍പ്പെട്ട ആളുകളുടെ 34 ഗുഹകളാണ് അവിടെയുള്ളത്.


അവ വെറും ഗുഹകളല്ല. ഒരു പാറമല തുരന്നുണ്ടാക്കിയ അതിമനോഹരമായ വാസ്തുവിദ്യകളാണവയെല്ലാം. രണ്ടും മൂന്നും നിലകളുള്ള കെട്ടിടങ്ങള്‍ വരെ അക്കൂട്ടത്തിലുണ്ട്. കെട്ടിടത്തിനകത്തും പുറത്തും പല രൂപഭാവങ്ങളിലുമുള്ള നിരവധി ശില്‍പങ്ങളും കൊത്തിവച്ചിട്ടുണ്ട്. എല്ലാം വിശദമായി കാണാന്‍ ഒരു ദിവസമെങ്കിലും അവിടെ ചെലവഴിക്കേണ്ടി വരും.

ബീബി കാ മഖ്ബറയും പഞ്ചക്കിയെന്ന ധാന്യമില്ലും


ഔറംഗബാദിലെ മറ്റൊരു വിശേഷപ്പെട്ട കാഴ്ചയാണ് ബീബി കാ മഖ്ബറ. ഒറ്റനോട്ടത്തില്‍ താജ്മഹല്‍ എന്നു തോന്നിക്കുംവിധമുള്ള ഒരു അത്ഭുതനിര്‍മിതിയാണ് ബീബി കാ മഖ്ബറയുടേത്. ഔറംഗസീബിന്റെ പ്രിയപത്‌നി റാബിയാ ബീഗത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനു വേണ്ടി മകന്‍ അസം ഷായാണ് അതു നിര്‍മിച്ചത്. താജ്മഹലിനെ അനുകരിച്ചു നിര്‍മിച്ച ആ മന്ദിരത്തില്‍ താഴികക്കുടങ്ങള്‍ മാത്രമേ മാര്‍ബിള്‍ കൊണ്ടു പണിതിട്ടുള്ളൂ. ബാക്കിയുള്ള മിക്ക ഭാഗങ്ങളും സാധാരണ ചുണ്ണാമ്പു കല്ലുകള്‍കൊണ്ടാണു നിര്‍മിച്ചിരിക്കുന്നത്.
ബീബി കാ മഖ്ബറയില്‍നിന്നു കഷ്ടിച്ചു രണ്ട് കി.മീ അകലെയാണു വിസ്മയകാഴ്ചകള്‍ തീര്‍ക്കുന്ന പഞ്ചക്കി. 1624ല്‍ ബാബാ ഷാഹ് മുസാഫിര്‍ എന്ന സൂഫി ഗുരു നിര്‍മിച്ച ഒരു ധാന്യമില്ലാണത്. ഷാഹ് മുസാഫിറിന്റെ ഖബറിടത്തോടു ചേര്‍ന്നു തന്നെയാണ് ധാന്യമില്ലുമുള്ളത്. 11 കി.മീ അകലെനിന്നു മണ്‍പൈപ്പ് വഴി ജലം എത്തിച്ച്, അതിന്റെ ശക്തി ഉപയോഗിച്ചായിരുന്നു മില്ല് പ്രവര്‍ത്തിച്ചിരുന്നത്. തന്നെ കാണാന്‍ വരുന്ന വിശ്വാസികള്‍ക്കും ഭക്തര്‍ക്കും നല്‍കാനായി ധാന്യങ്ങള്‍ പൊടിക്കാനായിരുന്നു അദ്ദേഹം അങ്ങനെയൊരു മില്ല് അവിടെ ആരംഭിച്ചത്. ധാന്യമില്ല് പ്രവര്‍ത്തിക്കുന്നില്ലെങ്കിലും സന്ദര്‍ശകര്‍ക്ക് അതിന്റെ പ്രവര്‍ത്തനരീതി കണ്ടുമനസിലാക്കാന്‍ ഇപ്പോഴും സാധിക്കും. മാര്‍ബിളില്‍ തീര്‍ത്ത പലതരം ഗൃഹോപകരണങ്ങളുടെ വിപണനകേന്ദ്രം കൂടിയാണ് പഞ്ചക്കി.

അജന്തയുടെ കഥ


ശില്‍പചാരുതയും ചിത്രഭംഗിയും ഒരുപോലെ സമ്മേളിച്ചു നില്‍ക്കുന്ന ഒരു മായാലോകമാണ് അജന്ത. ഔറംഗാബാദ് നഗരത്തില്‍നിന്ന് 105 കി.മീ സഞ്ചരിച്ചുവേണം അവിടെയെത്താന്‍. വാഗൂര്‍ നദിയുടെ ഉല്‍ഭവസ്ഥാനത്ത് മഴവില്‍ ആകൃതിയിലാണ് അജന്തയിലെ 30 ഗുഹകളുടെയും കിടപ്പ്. എല്ലാം ബുദ്ധമത സന്ന്യാസിമാര്‍ നിര്‍മിച്ചത്. ബി.സി രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച (ഹീനയാന കാലം) അഞ്ചു ഗുഹകളും എ.ഡി അഞ്ച്, ആറ് നൂറ്റാണ്ടുകളി ല്‍ നിര്‍മിച്ച (മഹായാന കാലം) 25 ഗുഹകളും അത്ഭുതാദരവുകളോടു കൂടി മാത്രമേ നമുക്കു കണ്ടുനില്‍ക്കാനാകൂ.


ബുദ്ധ സന്ന്യാസിമാരുടെ പ്രാര്‍ഥനാലയങ്ങളും കിടപ്പുമുറികളുമെല്ലാം അതിനകത്തുണ്ട്. മഹായാന കാലത്തു നിര്‍മിച്ച ഗുഹകളില്‍ നിരവധി ബുദ്ധവിഗ്രഹങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്. ചില ഗുഹകളില്‍ ബുദ്ധന്റെ ജീവിതകഥ ചിത്രങ്ങളായും സ്ഥാനം പിടിച്ചിരിക്കുന്നു. പ്രകൃതിദത്തമായ വര്‍ണങ്ങള്‍ മാത്രം ചേര്‍ത്തു വരച്ചുണ്ടാക്കിയ ആ ചുമര്‍ചിത്രങ്ങളാണ് ലോകപ്രശസ്തമായ അജന്താ ഫ്രസ്‌കോകള്‍. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവ ഇപ്പോഴും അവശേഷിച്ചിരിക്കുന്നുവെന്നതു തന്നെയാണ് ഏറെ കൗതുകം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  14 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  14 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  14 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  14 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  14 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  14 days ago