HOME
DETAILS
MAL
ഇവര്‍ക്കെന്തവകാശം
backup
August 20 2017 | 02:08 AM
പശുവിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്ന രാജ്യവും നാം എന്തു കഴിക്കണമെന്നു ചോദിക്കുന്ന ഭരണകൂടവും നിലനില്‍ക്കുന്ന രാജ്യത്ത് എന്ത് സ്വാതന്ത്ര്യദിനം എന്ന് ചോദിച്ചു പോവുന്നു.
ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ സംഘികള്‍ക്ക് ഒരു പങ്കും ഇല്ലാ എന്നത് യാഥാര്‍ഥ്യമാണ്. ഇതിനു മറ പിടിക്കാന്‍ വേണ്ടിയും ചരിത്രം മാറ്റി എഴുതാന്‍ വേണ്ടിയും ഉള്ള സംഘ് ശക്തികള്‍ക്കെതിരേ ആവട്ടെ ഈ സ്വാതന്ത്ര്യദിനം. ഒരിക്കലും നമുക്ക് അനുവദിച്ചു കൂടാ സ്വാതന്ത്ര്യം നേടിത്തന്നവരെ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയാന്‍. ഇത്തരക്കാര്‍ക്ക് താക്കീത് നല്‍കാനും സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാനും ഈ സ്വതന്ത്ര്യദിനം നമുക്ക് ആഘോഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."